കണ്ണൂർ സർവകലാശാല പി ജി സിലബസ് വിവാദം; തീവ്ര വർഗീയ പാഠ ഭാഗങ്ങളിൽ ചിലത് ഒഴിവാക്കാനും, ഉൾപെടുത്താതെ പോയ വിഷയങ്ങൾ കൂട്ടിച്ചേർക്കാനും നിർദേശം

 


കണ്ണൂ‍ര്‍: (www.kvartha.com 16.09.2021) കണ്ണൂർ സർവകലാശാല വിവാദ പിജി സിലബസിൽ മാറ്റം വേണമെന്ന റിപോർട് നടപ്പാക്കാൻ നടപടി തുടങ്ങി. അകാദമിക് കൗൺസിലും പൊളിറ്റികൽ സയൻസ് ബോർഡ് ഓഫ് സ്റ്റഡീസും നിർദേശങ്ങൾ ചർച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്ന് വൈസ് ചാൻസലർ അറിയിച്ചു.

കണ്ണൂർ സർവകലാശാലയിൽ പുതുതായി തുടങ്ങിയ പിജി ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് മൂന്നാം സെമസ്റ്ററിന്റെ സിലബസിലാണ് ആർഎസ്എസ് സൈദ്ധാന്തികനായ എംഎസ് ഗോൾവാൾകർ എഴുതിയ ബഞ്ച് ഓഫ് തോട്സ്‌ ഉൾപെടെയുള്ള പുസ്തകങ്ങൾ ചേർത്തത്.

ഇതടക്കം തീവ്ര വർഗീയ പരാമർശങ്ങളുള്ള വിഡി സവർകർ, ബൽരാജ് മധോക്ക്, ദീൻദയാൽ ഉപാധ്യായ എന്നിവരുടെ പുസ്തകങ്ങൾ സിലബസിൽ ഉൾപ്പെടുത്തിയതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു.

കണ്ണൂർ സർവകലാശാല പി ജി സിലബസ് വിവാദം; തീവ്ര വർഗീയ പാഠ ഭാഗങ്ങളിൽ ചിലത് ഒഴിവാക്കാനും, ഉൾപെടുത്താതെ പോയ വിഷയങ്ങൾ കൂട്ടിച്ചേർക്കാനും നിർദേശം

കേരള, കാലികറ്റ് യൂണിവേഴ്സിറ്റികളിലെ പൊളിറ്റികൽ സയൻസ് മേധാവിമാരായിരുന്ന യു പവിത്രൻ, ജെ പ്രഭാഷ് എന്നിവർ സമർപിച്ച റിപോർടിൽ സിലബസിൽ നിരവധി പോരായ്മകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

ഹിന്ദുത്വ ആശയങ്ങളുടെ വക്താക്കളെക്കുറിച്ച് മറ്റ് സർവകലാശാലകളിലും പഠിപ്പിക്കാറുണ്ടെങ്കിലും അവരുടെ പുസ്തകങ്ങൾ അതുപോലെ ചേർക്കുന്നത് ശരിയല്ല, ഹിന്ദുത്വ ആശയങ്ങൾക്കൊപ്പം മറ്റ് ചിന്താധാരകൾക്ക് പ്രാമുഖ്യം ലഭിച്ചില്ല, ഇതടക്കം സിലബസിൽ ആകെ മാറ്റം കൊണ്ടുവരണമെന്നാണ് സമിതി നിർദേശിക്കുന്നത്.

Keywords:  News, Kannur, Kerala, State, Top-Headlines, University, Education, Controversy, Controversial, Kannur University, Action has taken to change controversial PG syllabus at Kannur University.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia