Follow KVARTHA on Google news Follow Us!
ad

നാഥുറാം വിനായക് ഗോഡ്സേയുടെ പ്രസംഗം വാട്സ്ആപ് ഗ്രൂപില്‍‌ ഷെയര്‍ ചെയ്‌തെന്ന സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി

Action against police officer for sharing Nathuram Vinayak Godse's speech on WhatsApp group, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 14.09.2021) നാഥുറാം വിനായക് ഗോഡ്സേയുടെ പ്രസംഗം വാട്സ്ആപ് ഗ്രൂപില്‍‌ ഷെയര്‍ ചെയ്‌തെന്ന സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ എസ്ഐ രാധാകൃഷ്ണ പിളളയെയാണ് തൃശൂരിലേക്ക് സ്ഥലംമാറ്റിയത്. പൊലീസുകാരുടെ ഗ്രൂപിലാണ് ഗോഡ്സേയുടെ പ്രസംഗം ഷെയർ ചെയ്തത്. അബദ്ധം പറ്റിയതാണെന്ന എസ് ഐയുടെ വിശദീകരണത്തെ തുടർന്ന് താക്കീത് ചെയ്തിരുന്നു.

News, Thiruvananthapuram, Kerala, Police, Top-Headlines, Whatsapp, Social Media, State, Police officer, Nathuram Vinayak Godse's, Speech,

മഹാത്മാ ഗാന്ധിയുടെ ഘാതകനായ ഗോഡ്സേയുടെ പ്രസംഗം ഉന്നത ഉദ്യോഗസ്ഥർ ഉൾപെടുന്ന വാട്സ്ആപ് ഗ്രൂപിൽ വന്നതിനെ കുറിച്ച് വകുപ്പ് തലത്തിൽ അന്വേഷണം നടന്നിരുന്നു.

അബദ്ധം പറ്റിയതാണെന്ന എസ്ഐയുടെ വിശദീകരണത്തെ തുടർന്ന് ആദ്യം താക്കീത് നല്‍കിയെങ്കിലും ചൊവ്വാഴ്ച തൃശൂരിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.

Keywords: News, Thiruvananthapuram, Kerala, Police, Top-Headlines, Whatsapp, Social Media, State, Police officer, Nathuram Vinayak Godse's, Speech, Action against police officer for sharing Nathuram Vinayak Godse's speech on WhatsApp group.
< !- START disable copy paste -->


Post a Comment