Follow KVARTHA on Google news Follow Us!
ad

പൂച്ചകുഞ്ഞിന് ഭക്ഷണം കൊടുത്ത് ഒരു കൊച്ചുമിടുക്കന്‍; വിഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

A beautiful video of a baby sharing food with a cat has gone viral on social media, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ആംസ്റ്റര്‍ഡാം: (www.kvartha.com 20.09.2021) തെരുവില്‍ കണ്ട പൂച്ചയ്ക്ക് തന്റെ കൈയിലുള്ള ഭക്ഷണം പങ്കുവെച്ച് നല്‍കിയ ഒരു കൊച്ചുമിടുക്കന്റെ വിഡിയോയാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് ചര്‍ചാ വിഷയം.

നിരവധി പേരാണ് ട്വിറ്ററില്‍ ഈ വിഡിയോ കണ്ടത്. 18 സെകന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍, ഒരു കൊച്ചുകുട്ടി ബ്രഡ് പോലെ തോന്നിക്കുന്ന ഭക്ഷണം കയ്യില്‍ പിടിച്ച് കഴിക്കുന്നത് കാണാം.

News, World, Food, Child, Boy, Video, Twitter, Viral, A beautiful video of a baby sharing food with a cat has gone viral on social media.

അതേസമയം പൂച്ചക്കുട്ടി തന്റെ അരികില്‍ ഇരിക്കുകയാണെന്ന് മനസിലാക്കിയപ്പോള്‍, അവന്‍ തന്റെ ഭക്ഷണം പൂച്ചക്കുട്ടിക്ക് കൊടുക്കാന്‍ ശ്രമിക്കുന്നു. ആദ്യം പൂച്ച ഒരു ചെറിയ കഷ്ണം കഴിച്ചു. എന്നാല്‍, പിന്നീട് കുട്ടിയുമായി അടുപ്പം തോന്നിയ പൂച്ച അവനൊടൊപ്പം അത് കഴിച്ച് തുടങ്ങുകയാണ്.

'ഷെയറിംഗ് ഈസ് കെയറിംഗ്' എന്ന അടിക്കുറിപ്പോടെയാണ് ഒരു നെതെര്‍ലാന്‍ഡ്കാരന്‍ ഈ വിഡിയോ ട്വിറ്ററില്‍ പങ്കിട്ടത്.



Keywords: News, World, Food, Child, Boy, Video, Twitter, Viral, A beautiful video of a baby sharing food with a cat has gone viral on social media.
< !- START disable copy paste -->

Post a Comment