Follow KVARTHA on Google news Follow Us!
ad

കാറും ബസും കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്ന അഞ്ച് പേരും വെന്തുമരിച്ചു

5 died as car catches fire after colliding with bus in Jharkhand's Ramgarh കാറും ബസും കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്ന അഞ്ച് പേരും
രാംഗഡ്: (www.kvartha.com 15.09.2021) കാറും ബസും തമ്മിൽ കൂട്ടിയിടിച്ച് കാറിന് തീപിടിച്ച് അഞ്ച് പേർ ജീവനോടെ വെന്തുമരിച്ചു. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. ജാർഖണ്ഡിലെ രാംഗഡ് ജില്ലയിൽ രാജ് റപ്പ പൊലിസ് സ്റ്റേഷൻ പരിധിയിലെ മുർബന്ദയിലാണ് അപകടമുണ്ടായത്. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. 


ബസ് ഡ്രൈവർക്കും അപകടത്തിൽ ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ കാറിന് പെട്ടെന്നുതന്നെ തീപിടിക്കുകയായിരുന്നു. വാഗണർ കാറാണ് അപകടത്തില്പെട്ടത്. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും ഒരു ആൺകുട്ടിയുമാണ് മരിച്ചത്. പട്ന സ്വദേശികളാണ് മരിച്ചവരെന്നാണ് പ്രാഥമീക നിഗമനം. മറ്റ് കാര്യങ്ങൾ വ്യക്തമായിട്ടില്ല. 

SUMMARY: Five persons were charred to death as their car caught fire after a head-on collision with a bus in Jharkhand’s Ramgarh district on Wednesday morning, police said.

Post a Comment