മസ്ഖത്: (www.kvartha.com 22.09.2021) ഒമാനില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നാല് വിദേശ വനിതകൾ അറസ്റ്റിൽ. ബൗശര്‍ വിലായത്തിലെ ഒരു അപാര്‍ട്മെന്റില്‍ വെച്ച് പൊതുമര്യാദകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നാരോപിച്ചാണ് അറസ്റ്റ്.
രാജ്യത്തെ താമസ, തൊഴില്‍ നിയമങ്ങളും ഇവര്‍ ലംഘിച്ചതായി കണ്ടെത്തിയെന്ന് റോയല്‍ ഒമാന്‍ പൊലീസ് പറഞ്ഞു. പിടിയിലായവര്‍ക്കെതിരെ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചതായും പൊലീസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. അതേസമയം നാലുപേരും ഏത് രാജ്യക്കാരാണെന്ന വിവരം അറിയിപ്പിൽ വ്യക്തമാക്കിയിട്ടില്ല.
Keywords: News, Arrested, Foreigners, Oman, Muscat, Arrest, Gulf, World, Violating public norms, 4 women arrested for violating public norms.
< !- START disable copy paste -->