കല്‍പ്പറ്റ: (www.kvartha.com 15.09.2021) 10 ലക്ഷം രൂപ വിലവരുന്ന മാരക എം ഡി എം എ മയക്കുമരുന്ന് കൈവശം വെച്ചെന്ന കേസിൽ യുവതി ഉൾപെടെയുള്ള മൂന്ന് ടെകികൾ അറസ്റ്റിൽ. തിരുവനന്തപുരം ടെക്‌നോപാര്‍കിലെ ഐടി ജീവനക്കാരും തിരുവനന്തപുരം സ്വദേശികളുമായ യദുകൃഷ്ണന്‍ (25), ശ്രുതി എസ് എന്‍ (25), കോഴിക്കോട് സ്വദേശി നൗശാദ് പി ടി എന്നിവരാണ് അറസ്റ്റിലായത്.
വിപണിയില്‍ 10 ലക്ഷത്തോളം രൂപ വിലവരുന്ന നൂറുഗ്രാം എംഡിഎംഎ മയക്കുമരുന്നാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തതെന്നാണ് വിവരം.
വിപണിയില്‍ 10 ലക്ഷത്തോളം രൂപ വിലവരുന്ന നൂറുഗ്രാം എംഡിഎംഎ മയക്കുമരുന്നാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തതെന്നാണ് വിവരം.
കേരള-കര്‍ണാടക അതിര്‍ത്തിയിലെ ബാവലി ചെക് പോസ്റ്റില്‍ എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇവരിൽ നിന്നും മയക്കുമരുന്ന് കണ്ടെടുത്തതെന്നും, ഇവര്‍ സഞ്ചരിച്ച മാരുതി കാർ കസ്റ്റഡിയിലെടുത്തെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
മയക്കുമരുന്ന് കടത്തിന് പിന്നിൽ വൻ റാകെറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് സംശയിക്കുന്നത്.
Keywords: News, Kerala, State, Drugs, Police, Case, Arrested, Arrest, Top-Headlines, MDMA drugs, 3 persons, including woman arrested for possession of MDMA drugs.
< !- START disable copy paste -->