'വെള്ളം കയറിയ വീട്ടില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കവെ വൈദ്യുതാഘാതമേറ്റു'; 10 വയസുകാരനടക്കം കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

 



കൊല്‍ക്കത്ത: (www.kvartha.com 22.09.2021) വൈദ്യുതാഘാതമേറ്റ് കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചതായി പൊലീസ്. കൊല്‍ക്കത്തയ്ക്ക് സമീപത്തെ ഖര്‍ദയിലാണ് ദാരുണ സംഭവം. വെള്ളം കയറിയ വീട്ടില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കവെവൈദ്യുതാഘാതമേറ്റാണ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചത്. 

സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴയാണ് പെയ്തത്. കൊല്‍ക്കത്തയുടെ വിവിധ ഭാഗങ്ങള്‍ വെള്ളത്തില്‍ മുങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് വീട്ടില്‍ വെള്ളം കയറിയത്. രാജ ദാസ് എന്നയാളും ഭാര്യ, 10 വയസുള്ള മകന്‍ എന്നിവരുമാണ് മരിച്ചത്. ഇവരുടെ നാല് വയസുള്ള മറ്റൊരു മകന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.  

'വെള്ളം കയറിയ വീട്ടില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കവെ വൈദ്യുതാഘാതമേറ്റു'; 10 വയസുകാരനടക്കം കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം


രാജാ ദാസ് ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ ശ്രമിക്കവെ വൈദ്യുതാഘാതമേല്‍ക്കുകയും. ഇതുകണ്ട് രക്ഷിക്കാന്‍ ഓടിയെത്തിയ ഭാര്യയ്ക്കും മകനും വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നുവെന്ന് അയല്‍വീട്ടുകാര്‍ പറഞ്ഞു. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മൂന്നുപേരും മരിച്ചതായി  അറിയിച്ചു. മൃതദേഹങ്ങള്‍ മോര്‍ചറിയിലേക്ക് മാറ്റി.


Keywords:  News, National, India, Kolkata, Accidental Death, Death, Electricity, Electrocuted, Hospital, Police, Family, Child, 3 Of Family Die In Waterlogged Home Near Kolkata Trying To Charge Phone
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia