Follow KVARTHA on Google news Follow Us!
ad

രണ്ട് സ്കൂൾ വിദ്യാർഥികളുടെ ബാങ്ക് അകൗണ്ടുകളിൽ 900 കോടി രൂപ! ബാങ്ക് അകൗണ്ട് ബാലൻസ് പരിശോധിക്കാനായി എടിഎമുകളിൽ ജനങ്ങളുടെ വൻ തിരക്ക്

2 Boys Find Over ₹ 900 Crore Credited Into Their Bank Accounts In Bihar രണ്ട് സ്കൂൾ വിദ്യാർഥികളുടെ ബാങ്ക് അകൗണ്ടുകളിൽ 900 കോടി രൂപ! ബാങ്ക് അകൗണ്ട് ബാല
പറ്റ്ന: (www.kvartha.com 16.09.2021) ബീഹാറിലെ കതിഹർ ഗ്രാമത്തിലെ എടിഎമുകളിൽ ഗ്രാമീണരുടെ തിക്കും തിരക്കും. ബാങ്ക് അകൗണ്ട് ബാലൻസ് പരിശോധിക്കാനായി എത്തിയതാണ് ഗ്രാമീണർ. ഗ്രാമത്തിലെ രണ്ട് ആൺകുട്ടികളുടെ ബാങ്ക് അകൗണ്ടുകളിൽ 900 കോടി രൂപ എത്തിയതാണ് എടിഎമിലെ തിരക്കിന് കാരണമായത്. വാർത്തയറിഞ്ഞ് സ്വന്തം ബാങ്ക് അകൗണ്ടിലും സമാനമായി പണം എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാനെത്തിയതായിരുന്നു ഗ്രാമീണർ. 

  
Residents of a village in Bihar's Katihar rushed to ATMs and banks to check their account statement. The reason? Two schoolchildren suddenly found their accounts laden with crores of rupees overnight, and the villagers hoping for a similar luck made a dash to the banks.


വിദ്യാർഥികളായ രണ്ട് ആൺകുട്ടികൾക്കും ഉത്തർ ബിഹാർ ഗ്രാമീൺ ബാങ്കിലായിരുന്നു അകൗണ്ട്. സർകാരിൻ്റെ പദ്ധതിയനുസരിച്ച് കുറച്ച് പണം ലഭിക്കുമെന്ന പ്രതീക്ഷയിൽ ഇരിക്കുകയായിരുന്നു കുട്ടികളുടെ കുടുംബങ്ങൾ. യൂണിഫോം വാങ്ങാനും മറ്റ് പഠ്യേതര ആവശ്യങ്ങൾക്കുമായി സർകാർ ധനസഹായം നൽകുന്ന പദ്ധതിയായിരുന്നു ഇത്. പണം എത്തിയിട്ടുണ്ടോ എന്നറിയാൻ ഗ്രാമത്തിലെ പൊതു ഇൻ്റർനെറ്റ് കേന്ദ്രത്തിലെത്തിയ രക്ഷിതാക്കൾ ഞെട്ടിപ്പോയി. കുട്ടികളുടെ ബാങ്ക് അകൗണ്ടുകളിൽ 900 കോടി രൂപ ബാലൻസ് കണ്ട് കൂടെയുണ്ടായിരുന്നവർ അന്തം വിട്ടു. 

ആറാം ക്ലാസുകാരനായ ആതിശിൻ്റെ അകൗണ്ടിൽ 6.2 കോടി രൂപയാണ് എത്തിയത്. സഹപാഠിയായ ഗുരു ചരൺ വിശ്വാസിൻ്റെ അകൗണ്ടിലാകട്ടെ 900 കോടിയിലധികം രൂപയും. സംഭവത്തെ കുറിച്ച് ബാങ്ക് അന്വേഷണം ആരംഭിച്ചു.  

അതേസമയം രേഖകളിൽ മാത്രമാണ് ഭീമമായ തുക എത്തിയത് കാണിച്ചിട്ടുള്ളത്. അകൗണ്ടുകളിൽ ഈ പണം ഇല്ലെന്നും കതിഹർ ജില്ല മജിസ്ട്രേറ്റ് ഉദയൻ മിശ്ര വ്യക്തമാക്കി. 

ബീഹാറിൽ ഇത് രണ്ടാം തവണയാണ് ഭീമമായ തുക സാധാരണക്കാരുടെ അകൗണ്ടുകളിലേയ്ക്ക് എത്തിയിട്ടുള്ളത്. നേരത്തെ പറ്റ്ന സ്വദേശിയായ ഒരാളുടെ അകൗണ്ടിലേയ്ക്ക് 5 ലക്ഷം രൂപ തെറ്റായി എത്തിയിരുന്നു. ബാങ്ക് ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയെങ്കിലും പണം തിരിച്ച് നൽകാൻ ഇയാൾ വിസമ്മതിച്ചു. ആ തുക പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പദ്ധതി വഴി തനിക്ക് ലഭിച്ചതാണെന്നും ഇയാൾ അന്ന് അവകാശപ്പെട്ടിരുന്നു. 

SUMMARY: Patna: Residents of a village in Bihar's Katihar rushed to ATMs and banks to check their account statement. The reason? Two schoolchildren suddenly found their accounts laden with crores of rupees overnight, and the villagers hoping for a similar luck made a dash to the banks.

Post a Comment