ബന്ധുവിന്റെ വീട്ടില്‍ താമസിക്കാനെത്തിയ പതിമൂന്നുകാരനെ ടെറസിന് മുകളില്‍ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; ഇരുകാലുകളും കയര്‍ ഉപയോഗിച്ച് വരിഞ്ഞുമുറുക്കി കൂട്ടിക്കെട്ടിയ നിലയില്‍

 


നെടുങ്കണ്ടം: (www.kvartha.com 25.09.2021) ബന്ധുവിന്റെ വീട്ടില്‍ താമസിക്കാനെത്തിയ പതിമൂന്നുകാരനെ ടെറസിന് മുകളില്‍ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടിയുടെ ഇരുകാലുകളും കയര്‍ ഉപയോഗിച്ച് വരിഞ്ഞുമുറുക്കി കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. വാഴവര പരപ്പനങ്ങാടി മടത്തുംമുറിയില്‍ ബിജു ഫിലിപ്പിന്റെയും സൗമ്യയുടെയും മൂത്തമകന്‍ ജെറോള്‍ഡ് (അപ്പു) ആണ് മരിച്ചത്.

ബന്ധുവിന്റെ വീട്ടില്‍ താമസിക്കാനെത്തിയ പതിമൂന്നുകാരനെ ടെറസിന് മുകളില്‍ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; ഇരുകാലുകളും കയര്‍ ഉപയോഗിച്ച് വരിഞ്ഞുമുറുക്കി കൂട്ടിക്കെട്ടിയ നിലയില്‍

ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ബിജു ഫിലിപ്പിന്റെ സഹോദരിയുടെ നെടുങ്കണ്ടത്തെ വീട്ടില്‍ വെള്ളിയാഴ്ച വൈകിട്ട് 3.45 മണിയോടെയാണ് സംഭവം. കഴിഞ്ഞ ഒരു മാസമായി ജെറോള്‍ഡ് നെടുങ്കണ്ടത്തെ ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്. കളിക്കുന്നതിനിടെ അബദ്ധത്തില്‍ കയര്‍ കുരുങ്ങിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അസ്വാഭാവികതയുള്ളതിനാല്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുമെന്ന് നെടുങ്കണ്ടം സിഐ ബിഎസ് ബിനു പറഞ്ഞു.

നെടുങ്കണ്ടം പൊലീസ് സംഭവം നടന്ന വീട് സന്ദര്‍ശിച്ച് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. ഓണ്‍ലൈന്‍ ഗെയിമിന്റെ ഭാഗമായുള്ള ടാസ്‌ക് ചെയ്യുന്നതിനിടെയുണ്ടായ അപകടമാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

ജെറോള്‍ഡിന്റെ കൂടെയുണ്ടായിരുന്ന കുട്ടികള്‍ വീടിന്റെ താഴത്തെ നിലയില്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുകയായിരുന്നു. ബിജുവിന്റെ സഹോദരിയും വീടിനുള്ളിലായിരുന്നു. സഹോദരിയുടെ ഭര്‍ത്താവ് ബിജു ലൂകോസ് മുല്ലപ്പെരിയാര്‍ ഡാം സുരക്ഷക്കായി നിയോഗിച്ചിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണ്. ഇവരുടെ കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസ് കഴിഞ്ഞിട്ടും ജെറോള്‍ഡിനെ കാണാതെ വന്നതോടെയാണ് വീട്ടുകാര്‍ കുട്ടിയെ തെരയുന്നത്. തുടര്‍ന്നാണ് കുട്ടിയെ ടെറസിനു മുകളില്‍ കയറില്‍ കുരുങ്ങിയ നിലയില്‍ കണ്ടത്.

കുട്ടിയുടെ സമീപത്തായി ഒരു കസേരയും ഉണ്ടായിരുന്നു. വീട്ടുകാരുടെ നിലവിളി കേട്ട് പ്രദേശവാസികളും ഓടിയെത്തി. ഇതിനിടയില്‍ പ്രദേശത്തെ ഒരു വീട്ടമ്മയാണ് കാലിലെ കുരുക്ക് കണ്ടെത്തിയത്. ഈ കുരുക്ക് വീട്ടമ്മ അഴിച്ചുമാറ്റി. കാല്‍ കെട്ടിയിരുന്ന കയര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിശദമായ പരിശോധനക്കായി കുട്ടിയുടെ മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുക്കും.

വാഴവര സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ഥിയാണ് മരിച്ച ജെറോള്‍ഡ്. ജെവിന്‍ ഏകസഹോദരനാണ്. നെടുങ്കണ്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം ഇടുക്കി മെഡികല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടെത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Keywords:  13 year old boy found dead in house, Idukki, News, Local News, Dead Body, Child, Police, Case, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia