SWISS-TOWER 24/07/2023

കർണാടകയിൽ 29 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു; ദൈവനാമത്തിലും ഗോമൂത്രത്തിന്റെ പേരിലും പലരുടെയും പ്രതിജ്ഞ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബംഗളൂരു: (www.kvartha.com 04.08.2021) ബുധനാഴ്ച ഉച്ചതിരിഞ്ഞ് ബംഗളൂരുവിലെ രാജ് ഭവനില്‍ പുതിയ കര്‍ണാടക മന്ത്രിസഭയിലെ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടന്നു. പുതിയ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കഴിഞ്ഞവാരമായിരുന്നു സത്യപ്രതിജ്ഞ നടത്തിയത്. അതിനെ പിന്നാലെ ബുധനാഴ്ച 29 ബിജെപി സാമാജികരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.
Aster mims 04/11/2022
എന്നാൽ ഇതില്‍ പലരുടെയും സത്യപ്രതിജ്ഞ രീതി ഇപ്പോള്‍ തന്നെ ചര്‍ചാവിഷയമാണ്. പലരും ദൈവനാമത്തിലും, കര്‍ഷകരുടെ പേരിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്. പ്രഭു ചൌഹാന്‍ സത്യപ്രതിജ്ഞ ചെയ്തത് ഗോ മൂത്രത്തിന്‍റെ പേരിലാണ്. അതേ സമയം അനന്ദ് സിംഗ് കര്‍ണാടകയിലെ ആരാധന മൂര്‍ത്തികളായ വിജയനഗര വിരൂപാക്ഷ, തായി ഭുവനേശ്വരി എന്നീ ദൈവങ്ങളുടെ പേരിലാണ്.

കർണാടകയിൽ 29 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു; ദൈവനാമത്തിലും ഗോമൂത്രത്തിന്റെ പേരിലും പലരുടെയും പ്രതിജ്ഞ

ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ള ബിജെപി നേതാവ് മുരുകേഷ് നിരാനി ദൈവത്തിന്‍റെയും കര്‍ഷകരുടെയും പേരിലാണ് സത്യപ്രതിജ്ഞ ചെയ്തത്. അതേ സമയം ഇത്തവണ ഡെപ്യൂടി മുഖ്യമന്ത്രിമാര്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രഖ്യാപിച്ചു കഴിഞ്ഞു. ഒപ്പം തന്നെ മുന്‍ മുഖ്യമന്ത്രി യെഡ്യൂരപ്പയുടെ മകനും മന്ത്രിസഭയില്‍ ഇല്ല. യെഡ്യൂരപ്പയുടെ മകന്‍ ബിവൈ വിജയേന്ദ്ര മന്ത്രിയാകും എന്ന റിപോര്‍ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

Keywords:  News, Bangalore, Karnataka, News, National, oath, Ministers, Karnataka cabinet, Karnataka cabinet expansion, Karnataka cabinet expansion live updates: Ministers take oath, no deputy CM.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia