'കുട്ടിയുടെ നഷ്ടം നികത്താന്‍ കഴിയില്ല, എങ്കിലും..'; ഡെല്‍ഹിയില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് അരവിന്ദ് കെജ് രിവാള്‍
Aug 4, 2021, 17:29 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 04.08.2021) ഡെല്‍ഹിയില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് ബാലികയുടെ കുടുംബത്തിന് ഡെല്‍ഹി സര്‍കാര്‍ പത്തുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കുട്ടിയുടെ മരണത്തില്‍ മജസ്ട്രേറ്റ് തല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

'നമ്മുടെ കുട്ടിക്ക് തിരികെ വരാന്‍ കഴിയില്ല. കുടുംബത്തോട് ചെയ്ത അനീതി ദൗര്‍ഭാഗ്യകരമാണ്, അത് നഷ്ടപരിഹാരം നല്‍കി നികത്താന്‍ കഴിയില്ല, പക്ഷേ സര്‍കാര്‍ അവര്‍ക്ക് 10 ലക്ഷം രൂപ നല്‍കുകയും ഇക്കാര്യത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്യും,' ബുധനാഴ്ച കുടുംബത്തെ കണ്ട ശേഷം മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം, തന്റെ മകള്‍ക്ക് നീതി ലഭിക്കണമെന്ന് കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. പൂജാരിയും മറ്റ് മൂന്ന് പേരുമാണ് തന്റെ മകളെ ബലാത്സംഗം ചെയ്ത് കൊന്നതെന്നും ഈ ക്രൂരതയ്ക്ക് പ്രതികളെ മരണം വരെ തൂക്കിലേറ്റണമെന്നും കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.