Follow KVARTHA on Google news Follow Us!
ad

കാർടൂൺ ക്ലബ് ഓഫ് കേരളയുടെ സംസ്ഥാന കാർടൂൺ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

Cartoon Club of Kerala announces state cartoon awards #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
എറണാകുളം:(www.kvartha.com 29.08.2021) കാർടൂൺ ക്ലബ് ഓഫ് കേരളയുടെ സംസ്ഥാന കാർടൂൺ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 'വന്നോണം വരച്ചോണം' എന്ന പേരിൽ സംഘടിപ്പിച്ച മത്സരത്തിൽ ഓണവുമായി ബന്ധപ്പെട്ട് വരച്ച 40 ൽ അധികം കാർടൂണുകളാണ് ലഭിച്ചത്.

    
News, Kerala, Ernakulam, Cartoon, Award, Competition, Onam, Top-Headlines, Cartoon Club of Kerala announces state cartoon awards.





മനു മോഹൻ, കെ ബി ഹരികുമാർ, ബുഖാരി ധർമ്മഗിരി എന്നിവർ സംസ്ഥാന പുരസ്കാരങ്ങൾക്കും കുട്ടി എടക്കഴിയൂർ, സുരേഷ് ഹരിപ്പാട് എന്നിവർ പ്രത്യേക പരാമർശത്തിനും അർഹരായി. സംസ്ഥാന പുരസ്കാര ജേതാക്കൾക്ക് ക്യാഷ് അവാർഡും ഫലകവും പ്രശസ്തിപത്രവും സമ്മാനിക്കും.

രാജീന്ദ്ര കുമാർ, വി ആർ രാഗേഷ് എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. പുരസ്കാര വിതരണം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പിന്നീട് നടത്തുമെന്ന് കോ-ഓർഡിനേറ്റർ ഉസ്മാൻ ഇരുമ്പുഴി അറിയിച്ചു.

Keywords: News, Kerala, Ernakulam, Cartoon, Award, Competition, Onam, Top-Headlines, Cartoon Club of Kerala announces state cartoon awards.

< !- START disable copy paste -->

Post a Comment