യുഎഇയില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി അധികൃതര്‍


അബൂദബി: (www.kvartha.com 17.07.2021) യു എ ഇയില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അബൂദബി പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കി. പ്രതികൂല കാലാവസ്ഥ നിലനില്‍ക്കുമ്പോള്‍ വാഹനം ഓടിക്കുന്നവര്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്ന് പൊലീസ് നിര്‍ദേശിച്ചു. 
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്യുന്നതിനാല്‍ വേഗത കുറയ്ക്കാന്‍ വാഹനമോടിക്കുന്നവരോട് പൊലീസ് അഭ്യര്‍ത്ഥിച്ചു.

വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിത അകലം പാലിക്കുകയും കാലാവസ്ഥ സംബന്ധിച്ചുള്ള ഏറ്റവും പുതിയ അറിയിപ്പുകള്‍ ശ്രദ്ധിക്കുകയും മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണമെന്നും അബൂദബി പൊലീസ് ജാഗ്രത നിര്‍ദേശം നല്‍കി. 

News, World, International, Abu Dhabi, UAE, Alerts, Police, Travel, Traffic, Traffic Law, UAE weather alert: Police urge motorists to reduce speed as rain hits parts of country


മഴയുള്ള സാഹചര്യങ്ങളില്‍ റോഡുകളിലെ പരമാവധി വേഗത മണിക്കൂറില്‍ 80 കിലോമീറ്ററായിരിക്കും. ഇത്തരം സാഹചര്യങ്ങളില്‍ റോഡുകളിലെ ഇലക്ട്രോണിക് സൈന്‍ ബോര്‍ഡുകളിലും സ്മാര്‍ട് ടവറുകളിലും പ്രദര്‍ശിപ്പിക്കുന്ന വേഗപരിധി പാലിക്കുകയും വേണമെന്ന് പൊലീസ് നിര്‍ദേശിച്ചു. 

ഇതിനിടെ വേഗത നിയന്ത്രിക്കാന്‍ ആവശ്യപ്പെടുന്ന എസ് എം എസ് സന്ദേശങ്ങളും ഡ്രൈവര്‍മാര്‍ക്ക് ലഭിക്കും ഇതും പരമാവധി ശ്രദ്ധിച്ചുകൊണ്ട് പാലിക്കണം. രാജ്യത്ത് പലയിടങ്ങളിലും വെള്ളിയാഴ്ചയും ശക്തമായ മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

Keywords: News, World, International, Abu Dhabi, UAE, Alerts, Police, Travel, Traffic, Traffic Law, UAE weather alert: Police urge motorists to reduce speed as rain hits parts of country

Post a Comment

Previous Post Next Post