Follow KVARTHA on Google news Follow Us!
ad

മംഗളൂറു തുരങ്ക പാതയിൽ മണ്ണിടിച്ചിൽ അവസാനിക്കുന്നില്ല; നിരവധി ട്രെയിനുകൾ റദ്ദാക്കി

Landslide does not end at Mangalore tunnel; Several trains were canceled#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗളൂറു: (www.kvartha.com 16.07.2021) കുലശേഖർ-പഡിൽ ഭാഗത്ത് റയിൽപാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെത്തുടർന്ന് കൊങ്കൺ വഴി സർവീസ് നടത്തേണ്ട നിരവധി ട്രെയിനുകൾ റദ്ദാക്കുകയോ വഴിതിരിച്ചു വിടുകയോ ചെയ്തു. ഈ മേഖലയിൽ മണ്ണിടിച്ചിൽ മഴക്കാല വിശേഷമായി വർഷം തോറും ആവർത്തിക്കുകയാണ്.

മംഗളൂറു സെൻട്രൽ-ലോകമാന്യ തിലക് മത്സ്യഗന്ധ എക്സ്പ്രസ് റദ്ദാക്കി. മുംബൈ സി എസ് എം ടി - മംഗളൂറു ജങ്ഷൻ എക്സ്പ്രസ് സൂറത്കലിൽ യാത്ര അവസാനിപ്പിച്ചു. മുംബൈക്കുള്ള ട്രെയിൻ (01134) സൂറത്ത് കൽ നിന്നാണ് വൈകുന്നേരം 6.08ന് പുറപ്പെട്ടത്.

Landslide does not end at Mangalore tunnel; Several trains were canceled

എറണാകുളം ജങ്ഷൻ - നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (02617) ഷൊർണൂർ ജങ്ഷൻ, പാലക്കാട്, ഈറോഡ്, സേലം, ജോളാർപേട്ട വഴി തിരിച്ചു വിട്ടു. കോഴിക്കോട്, മംഗളൂരു ജങ്ഷൻ വഴി പോവേണ്ട ട്രയിനാണിത്.
കൊച്ചുവേളി-ഇൻഡോർ എക്സ്പ്രസ് (09331) പാലക്കാട്, ഈറോഡ് റൂടിലാണ് ഓടുന്നത്. കൊച്ചുവേളി-യോഗ് നഗർ ഋഷികേശ് എക്സ്പ്രസ് മംഗളൂരു പഡിൽ-ഹാസൻ വഴി തിരിച്ചു വിട്ടു.

ശനിയാഴ്ച പുലർച്ചെ മംഗളൂരു ജങ്ഷനിൽ എത്തിച്ചേരേണ്ട നിസാമുദ്ദീൻ-എറണാകുളം ജങ്ഷൻ (02618) മംഗള ലക്ഷദ്വീപ് എക്സ്പ്രസ് ഹുബ്ബള്ളി-ഹാസൻ വഴിയാണ് സർവ്വീസ് നടത്തുന്നത്. വെള്ളിയാഴ്ച രാത്രി 8.25ന് പുറപ്പെടേണ്ട എറണാകുളം ജങ്ഷൻ-ഓക എക്സ്പ്രസ് (06338) രണ്ടു മണിക്കൂർ വൈകിയാണ് യാത്രയാരംഭിക്കുകയെന്ന് റയിൽവേ അധികൃതർ അറിയിച്ചു.

സൂറത്കൽ നിന്ന് പുറപ്പെട്ട ട്രയിനിൽ റിസർവ് ചെയ്ത യാത്രക്കാർക്ക് മംഗളൂരു ജങ്ഷനിൽ നിന്ന് റയിൽവേ ബസ് സൗകര്യം ഏർപ്പെടുത്തി. മുംബൈ സി എസ് എം ടിയിൽ നൂറോളം യാത്രക്കാരാണുണ്ടായത്. ദാദർ-തിരുനൽവേലി എക്സ്പ്രസ്-500, വെരാവൽ-തിരുവനന്തപുരം എക്സ്പ്രസ്-600 എന്നിങ്ങനെ ബസ് സൗകര്യം ഉപയോഗപ്പെടുത്തി.

മണ്ണുനീക്കൽ പ്രവൃത്തി പുരോഗമിക്കുന്നതായി റയിൽവേ അവകാശപ്പെട്ടു. 2019 ആഗസ്റ്റിൽ ഈ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ കാരണം ആറു ദിവസമാണ് ഗതാഗതം തടസപ്പെട്ടത്. കഴിഞ്ഞ വർഷം മണ്ണ് ട്രാകിൽ വീഴുന്നത് മതിൽ കെട്ടി തടഞ്ഞു. ആ മണ്ണും കടന്ന് ട്രാകിൽ പതിച്ചതാണ് വെള്ളിയാഴ്ചത്തെ ദുരന്തം. ദക്ഷിണ റയിൽവേയുടെ കീഴിലാണ് മണ്ണിടിഞ്ഞു വീണ കുലശേഖർ-പഡിൽ ഭാഗം. രാവിലെ 10.40ന് തടസപ്പെട്ട ഗതാഗതം പുനഃസ്ഥാപിക്കാൻ എട്ടു മണിക്കൂർ വേണമെന്നാണ് ദക്ഷിണ റയിൽവേ അധികൃതർ പറഞ്ഞതെങ്കിലും ആ സമയത്തിനകം മണ്ണ് നീക്കം പൂർത്തിയാക്കാനായില്ല.






Keywords: National, News, Mangalore, Karnataka, Train, Railway, Railway Track, Land, Top-Headlines, Landslide does not end at Mangalore tunnel; Several trains were canceled.

Post a Comment