പ്രശസ്ത നാടക, ചലച്ചിത്രതാരം കെടിഎസ് പടന്നയില്‍ അന്തരിച്ചു


കൊച്ചി: (www.kvartha.com 22.07.2021) പ്രശസ്ത നാടക, ചലച്ചിത്രതാരം കെ ടി എസ് പടന്നയില്‍ അന്തരിച്ചു. 88 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ കടവന്ത്ര രാജീവ് ഗാന്ധി ആശുപത്രിയിലായിരുന്നു അന്ത്യം.

News, Kerala, State, Kochi, Cinema, Actor, Cine Actor, Death, Entertainment, Cinema, Actor KTS Padannayil passes away


നാടകലോകത്തുനിന്നാണ് കെ ടി എസ് സിനിമയിലെത്തിയത്. സിനിമാ നടനായിരുന്നിട്ടും തൃപ്പുണിത്തുറ കണ്ണംകുളങ്ങരയില്‍ അദ്ദേഹം ചെറിയ കട നടത്തിയിരുന്നു. കെടി സുബ്രഹ്മണ്യന്‍ പടന്നയില്‍ എന്നാണ് യഥാര്‍ഥ പേര്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ വീട്ടിലെ സാമ്പത്തിക പരാധീനതകളെത്തുടര്‍ന്നാണ് പടന്നയില്‍ നാടകവേദികളിലെത്തുന്നത്. പിന്നീട് അഭിനയരംഗത്ത് പ്രശസ്തനായതിനെത്തുടര്‍ന്ന് സിനിമയിലേക്ക് രംഗപ്രവേശം ചെയ്യുകയായിരുന്നു. 

ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, അനിയന്‍ബാവ ചേട്ടന്‍ബാവ, കുഞ്ഞിരാമായണം. അമര്‍ അക്ബര്‍ അന്തോണി, രക്ഷാധികാരി ബൈജു ഒപ്പ് എന്നിവ കെ ടി എസ് പടന്നയില്‍ അഭിനയിച്ച ശ്രദ്ധേയ സിനിമകളാണ്.

കെ ടി എസ് പടന്നയിലിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

പ്രശസ്ത നാടക -ചലച്ചിത്ര നടന്‍ കെ ടി എസ് പടന്നയിലിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പച്ചയായ ജീവിത യാഥാർഥ്യങ്ങൾ പ്രതിഫലിപ്പിക്കുന്ന അനേകം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ടെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Keywords: News, Kerala, State, Kochi, Cinema, Actor, Cine Actor, Death, Entertainment, Cinema, Actor KTS Padannayil passes away

Post a Comment

Previous Post Next Post