സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി സിക വൈറസ് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: (www.kvartha.com 21.07.2021) സംസ്ഥാനത്ത് മൂന്നു പേര്‍ക്ക് കൂടി സിക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം പേട്ട സ്വദേശിനിയായ 25കാരിക്കും ആനയറ സ്വദേശികളായ 26 കാരനും 37 കാരിക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

Zika virus has been confirmed in 3 more people in the state, Thiruvananthapuram, News, Health, Health and Fitness, Patient, Hospital, Treatment, Kerala

തിരുവനന്തപുരം മെഡികെല്‍ കോളജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സിക വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് സിക വൈറസ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 41 ആയി.

നിലവില്‍ അഞ്ച് പേരാണ് രോഗികളായുള്ളതെന്നും എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

Keywords: 3 more Zika virus cases reported in Kerala, Thiruvananthapuram, News, Health, Health and Fitness, Patient, Hospital, Treatment, Kerala.

Post a Comment

Previous Post Next Post