ഇരുചക്രവാഹനം ലോറിയുടെ അടിയിൽപെട്ട് യുവ ദമ്പതികൾക്ക് ദാരുണാന്ത്യം

കൊടുങ്ങല്ലൂര്‍: (www.kvartha.com 15.06.2021) കോട്ടപ്പുറം പാലത്തില്‍ ഇരുചക്രവാഹനം ലോറിയുടെ അടിയില്‍പ്പെട്ട് യുവ ദമ്പതികൾക്ക് ദാരുണാന്ത്യം. കൊടുങ്ങല്ലൂരിനടുത്ത് എടവിലങ്ങ് കാര പുതിയ റോഡിനടുത്തെ മുഹമ്മദ് ശാന്‍ (33), ഭാര്യ ഹസീന (30) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 5.45 മണിയോടെ കോട്ടപ്പുറം വി പി തുരുത്തിലായിരുന്നു അപകടം.

News, Kerala, State, Death, Accident, Couples, Bike,

സൗദിയിലായിരുന്ന ശാനു അഞ്ച് ദിവസം മുന്‍പാണ് അവധിയില്‍ നാട്ടിലെത്തിയത്. സമ്പർക്ക വിലക്കില്‍ കഴിയുകയായിരുന്ന ശാനു കോവിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഭാര്യയുമൊത്ത് എര്‍ണാകുളം ആശുപത്രിയില്‍ പോയി തിരികെ വരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

Keywords: News, Kerala, State, Death, Accident, Couples, Bike, Young couple died in bike accident.
< !- START disable copy paste -->


Post a Comment

Previous Post Next Post