ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തത് ചികന്‍ ഫ്രൈ; ലഭിച്ച ഭക്ഷണം കണ്ട് ഞെട്ടി യുവതി
                                                 Jun 5, 2021, 14:56 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 മനില: (www.kvartha.com 05.06.2021) ഓണ്‍ലൈനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്നത് ഇന്നത്തെ കാലത്ത് പുതുമയുള്ള കാര്യമല്ല, പലര്‍ക്കും പ്രിയമുള്ള കാര്യങ്ങളാണ് ഇവ. എന്നാല്‍ ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണം പ്രതീക്ഷിച്ച നിലവാരം പുലര്‍ത്താതിരുന്നാല്‍ അത് ഉപഭോക്താക്കള്‍ക്ക് കടുത്ത നിരാശയുണ്ടാക്കും. ചിലപ്പോഴൊക്കെ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിനു പകരം മറ്റു പലതും കയ്യില്‍ കിട്ടിയവരുമുണ്ട്. അത്തരത്തില്‍ ഓര്‍ഡര്‍ ചെയ്ത് തനിക്ക് ലഭിച്ച ഭക്ഷണം കണ്ട് അമ്പരന്നിരിക്കുകയാണ് ഫിലിപ്പീനിയന്‍ യുവതി. 
 
 ഓണ്‍ലൈന്‍ ആപ് വഴി ഓര്‍ഡര്‍ ചെയ്ത ചികന്‍ ഫ്രൈക്ക് പകരം യുവതിക്ക് ലഭിച്ചത് 'ടവല്‍ ഫ്രൈ' ആണ്. ജോലിബീ എന്ന യുവതിയാണ് ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടത്. മകനായി ചികന്‍ പീസുകള്‍ മുറിച്ചുനല്‍കാന്‍ ശ്രമിക്കുന്നതിനിടെ ഉള്ളില്‍ കണ്ടത് വിചിത്രമായ കാഴ്ചയെന്ന് യുവതി പറയുന്നു. അകത്ത് ഡീപ് ഫ്രൈ ചെയ്ത രൂപത്തിലുള്ള ടവലാണ് ജോലീബിക്ക് കിട്ടിയത്.
ഇത് ശരിക്കും ഞെട്ടിക്കുന്നതാണെന്ന് യുവതി പറയുന്നു. ഫ്രൈ ചെയ്ത ചികനുള്ളില്‍ എങ്ങനെയാണ് ടവല്‍ കുടുങ്ങുക എന്നാണ് യുവതി ചോദിക്കുന്നത്. ഇതോടെ ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കാനൊരുങ്ങിയിരിക്കുകയാണ് യുവതി എന്നാണ് റിപോര്‍ട്.
  Keywords:  Woman Finds Deep-Fried TOWEL In Her Chicken Order, Manila, News, Food, Complaint, Cheating, Woman, World, Video. 
 
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
