പയ്യന്നൂരിൽ യുവതി ആത്മഹത്യ ചെയ്തത് പണത്തിന് വേണ്ടിയുള്ള 'ഭർത്താവിന്‍റെ പീഡനം മൂലം': ആരോപണവുമായി ബന്ധുക്കൾ

പയ്യന്നൂര്‍: (www.kvartha.com 30.06.2021) കണ്ണൂർ പയ്യന്നൂരിൽ യുവതി ആത്മഹത്യ ചെയ്തത് പണത്തിന് വേണ്ടിയുള്ള ഭർത്താവിന്‍റെ പീഡനം താങ്ങാൻ പറ്റാതെയെന്ന് ബന്ധുക്കൾ. രാമന്തളി സ്വദേശിനിയായ ശമീല ഭർത്താവിനെതിരെ ആത്മഹത്യക്കുറിപ്പ് എഴുതി വച്ചാണ് ആത്മഹത്യ ചെയ്‌തത്‌. എന്നാൽ ശമീല മരിച്ചു ഒരുമാസം ആകുമ്പോഴും
ഭർത്താവ് റശീദിനെ പൊലീസ് പിടികൂടാതെ അലംഭാവം കാട്ടുകയാണെന്നാണ് കുടുംബം ആരോപിക്കുന്നത്.

ഭർതൃവീട്ടിൽ ജൂൺ മാസം രണ്ടിനാണ് ശമീല ആത്മഹത്യ ചെയ്യതത്. ഏഴ് വ‍ർഷം മുമ്പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. രണ്ട് കുഞ്ഞുങ്ങളുമുണ്ട്. ആദ്യത്തെ കുറച്ച് വർഷം സന്തോഷത്തോടെ കഴിഞ്ഞുവെന്നും പിന്നീടാണ് പ്രശ്നങ്ങളുടെ ഉണ്ടായതെന്നും ശമീല കുടുംബം പറഞ്ഞു. പ്ലസ് ടൂ വരെ പഠിച്ച ശമീല ഇക്കാര്യങ്ങളൊന്നും ആരോടും പറഞ്ഞിരുന്നില്ലയെന്നും ബന്ധുക്കൾ ആരോപിച്ചു.

News, Suicide, Kerala, State, Payyannur, Kannur, Death, Allegation,

ഗൾഫിൽ ജോലി ഉണ്ടായിരുന്ന റശീദ് കഴിഞ്ഞ വർഷമാണ് നാട്ടിലെത്തിയത്. അസ്വാഭിക മരണത്തിന് പയ്യന്നൂർ പൊലീസ് കേസെടുത്തെങ്കിലും റശീദിനെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. അതേസമയം ബന്ധുവീട്ടിൽ കഴിയുന്ന റശീദ് തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ എല്ലാം നിഷേധിച്ചു.

Keywords: News, Suicide, Kerala, State, Payyannur, Kannur, Death, Allegation, Woman commits suicide in Payyanur; Relatives allegations against husband.
< !- START disable copy paste -->


Post a Comment

Previous Post Next Post