വാട്‌സ് ആപില്‍ വരാനിരിക്കുന്നത് 3 പ്രധാന ഫീചറുകള്‍; വെളിപ്പെടുത്തലുമായി ഫെയ്‌സ്ബുക് സിഇഒ മാര്‍ക് സകര്‍ബര്‍ഗ്

 


ന്യൂയോര്‍ക്: (www.kvartha.com 04.06.2021) വാട്‌സ് ആപില്‍ വരാനിരിക്കുന്നത് മൂന്ന് പ്രധാന ഫീചറുകള്‍. അവ ഏതെന്ന വെളിപ്പെടുത്തലുമായി ഫെയ്‌സ്ബുക് സി ഇ ഒ മാര്‍ക് സകര്‍ബര്‍ഗ്. ടെക് ലോകത്തെ ഏറ്റവും വലിയ മെസേജിങ് ആപായ വാട്‌സ് ആപിന്റെ ഓരോ പതിപ്പിലും നിരവധി മാറ്റങ്ങളാണ് വരുന്നത്. വരാനിരിക്കുന്ന പതിപ്പുകളിലും പ്രധാനപ്പെട്ട കുറച്ച് ഫീച്ചറുകളുണ്ടാകുമെന്നാണ് അറിയുന്നത്.

വാട്‌സ് ആപില്‍ വരാനിരിക്കുന്നത് 3 പ്രധാന ഫീചറുകള്‍; വെളിപ്പെടുത്തലുമായി ഫെയ്‌സ്ബുക് സിഇഒ മാര്‍ക് സകര്‍ബര്‍ഗ്

വാട്‌സ് ആപുമായി ബന്ധപ്പെട്ട എല്ലാ അപ്ഡേറ്റുകളും ട്രാക്കുചെയ്യുകയും വരാനിരിക്കുന്ന സവിശേഷതകളെക്കുറിച്ച് വായനക്കാരെ അറിയിക്കുകയും ചെയ്യുന്ന വാബെറ്റൈന്‍ഫോ ആണ് സകര്‍ബര്‍ഗിനെയും വാട്‌സ് ആപ് സിഇഒ വില്‍ കാത്കാര്‍ടിനെയും ഗ്രൂപ് ചാറ്റിലൂടെ ബന്ധപ്പെട്ടത്.

മെസേജുകള്‍ അപ്രത്യക്ഷമാകുന്ന മോഡ്, മള്‍ടി-ഡിവൈസ് സപോര്‍ട്, വ്യൂ വണ്‍സ് എന്നിവ ഉള്‍പെടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചില സവിശേഷതകള്‍ ഉടന്‍ തന്നെ വാട്‌സ് ആപിലെത്തും.
ഈ സവിശേഷതകള്‍ വാട്‌സ് ആപില്‍ അവതരിപ്പിക്കുമെന്നാണ് ഫെയ്‌സ്ബുക് സിഇഒ മാര്‍ക്ക് സകര്‍ബര്‍ഗിന്റെ സ്ഥിരീകരണം.

ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ ആപ് ഈ ഫീചറുകള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ റിപോര്‍ടുകളുണ്ടായിരുന്നു. ഈ ഫീചറുകളുടെ ദൃശ്യങ്ങള്‍ നേരത്തെ പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും ഔദ്യോഗികമായി എപ്പോള്‍ അവതരിപ്പിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ലായിരുന്നു.

എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ പുറത്തിറക്കുന്ന ആഗോളതലത്തിലുള്ള ആദ്യത്തെ മെസേജിങ് നെറ്റ്വര്‍ക്കാണ് വാട്‌സ് ആപ് എന്ന് വാബെറ്റൈന്‍ഫോയുമായുള്ള ചാറ്റില്‍ മാര്‍ക് സകര്‍ബര്‍ഗ് വെളിപ്പെടുത്തി. മെസേജുകള്‍ അപ്രത്യക്ഷമാകുന്ന മറ്റൊരു ഫീച്ചര്‍ ആഗോളതലത്തില്‍ അവതരിപ്പിക്കാന്‍ കമ്പനി ഒരുങ്ങുകയാണ്.

വാട്സ് ആപിന് ഇതിനകം തന്നെ മെസേജുകള്‍ അപ്രത്യക്ഷമാകും ഫീചറുകള്‍ ഉണ്ടെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്, എന്നാല്‍ എല്ലാ ചാറ്റ് ത്രെഡുകളിലും മെസേജുകള്‍ അപ്രത്യക്ഷമാകുന്ന സംവിധാനം, അപ്രത്യക്ഷമാകും മോഡ് അവതരിപ്പിക്കാന്‍ പോകുകയാണെന്നും മാര്‍ക് സകര്‍ബര്‍ഗ് പറഞ്ഞു.

വാട്സ് ആപില്‍ ഉടന്‍ പുറത്തിറങ്ങുന്ന മറ്റൊരു സവിശേഷത വ്യൂ വണ്‍സ് ആണ്. ഈ സവിശേഷത മെസേജ് അപ്രത്യക്ഷമാകുന്ന സവിശേഷതയുമായി ഏറെക്കുറെ സമാനമാണ്. നിങ്ങള്‍ മോഡ് ഓണാക്കുകയാണെങ്കില്‍, ആ വ്യക്തി കണ്ടതിനുശേഷം സന്ദേശം അപ്രത്യക്ഷമാകും.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാട്‌സ് ആപിന്റെ മള്‍ടി-ഡിവൈസ് ഉപയോഗത്തെ കുറിച്ച് മാര്‍കിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്, 'നിങ്ങളുടെ ഫോണ്‍ ബാറ്ററി തീര്‍ന്നാല്‍ പോലും ഉപകരണങ്ങളിലുടനീളം നിങ്ങളുടെ എല്ലാ സന്ദേശങ്ങളും ഉള്ളടക്കവും ശരിയായി സമന്വയിപ്പിക്കുന്നത് ഒരു വലിയ സാങ്കേതിക വെല്ലുവിളിയാണ്, പക്ഷേ ഞങ്ങള്‍ ഇത് പരിഹരിച്ചു, ഞങ്ങള്‍ ഉടന്‍ തന്നെ ഇത് അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നു' എന്നാണ്. വൈകാതെ തന്നെ മള്‍ടി-ഡിവൈസ് പബ്ലിക് ബീറ്റയില്‍ ലഭ്യമാകുമെന്ന് വില്‍ കാത്കാര്‍ടും സ്ഥിരീകരിച്ചു.

Keywords:  WhatsApp Chief Will Cathcart, Mark Zuckerberg Confirm Disappearing Mode, More Upcoming Features, New York, Facebook Post, Whatsapp, Technology, Business, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia