ശ്രീരാമൻ സീതാദേവിയെ സ്വയംവരം ചെയ്തതുപോലെ വ്യത്യസ്തമായി ബീഹാറിലെ വില്ലൊടിച്ച് വിവാഹം; വൈറലായി വിഡിയോ

പട്ന: (www.kvartha.com 30.06.2021) വസ്ത്രത്തിലും മേകപിലും ആഭരണങ്ങളിലും ചടങ്ങുകളിലും ഫോടോഷൂടിലും പരമാവധി വ്യത്യസ്ത കൊണ്ടുവരാറുണ്ട് ഇപ്പോഴത്തെ കല്യാണങ്ങൾ. കുതിരപ്പുറത്ത് വരുന്ന വരനും രാജ്ഞിയെപ്പോലെ അണിഞ്ഞൊരുങ്ങുന്ന വധുവുമെല്ലാം ഈ വ്യത്യസ്തതയുടെ ഭാ​ഗമാണ്. എന്നാൽ ഇപ്പോഴിതാ രാമായണത്തിൽ ശ്രീരാമൻ വില്ലൊടിച്ച് സീതാദേവിയെ സ്വയംവരം ചെയ്തതുപോലെ വിവാഹം ആഘോഷിച്ചിരിക്കുകയാണ് ബീഹാറിൽ നിന്നുള്ള ഒരു വരനും വധുവും.

സരൺ ജില്ലയിലെ സോൻപൂരിലെ സബാൽപൂരിലാണ് ഈ വില്ലൊടിക്കൽ വിവാഹം നടന്നത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ദൃശ്യങ്ങളിൽ വേദിയിലെത്തുന്ന വരൻ വില്ലെടുക്കുന്നതിന് മുമ്പ് പ്രാർഥിക്കുന്നതായി കാണാം. വില്ലൊടിച്ചയുടൻ അതിഥികൾ പുഷ്പവൃഷ്ടി നടത്തുന്നു. പിന്നീട് വരനും വധുവും പരസ്പരം മാലയണിക്കുന്നു.

News, Patna, Grooms, India, National, Wedding, Swayamvar, Dhanush,

വില്ലൊടിക്കൽ മാത്രമല്ല, മറ്റ് വിവാഹ ചടങ്ങുകളും സ്വയംവരം മാതൃകയിലാണ് നടത്തിയതെന്നാണ് റിപോർട്. അതേസമയം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് വിവാഹം നടത്തിയതെന്നും അതിഥികൾ സാമൂഹിക അകലം പാലിക്കാതെ നൃത്തം ചെയ്യുന്നതായി കാണുന്നുണ്ടെന്നും വിമർശനമുയർന്നിരുന്നു.


Keywords: News, Patna, Grooms, India, National, Wedding, Swayamvar, Dhanush, Watch: Groom Breaks ‘Dhanush’ Before Wedding In Modern Day ‘Swayamvar’.
< !- START disable copy paste -->


Post a Comment

Previous Post Next Post