തുടര്‍ച്ചയായുണ്ടാകുന്ന വ്യാജമദ്യദുരന്തം; ഉത്തര്‍പ്രദേശ് പൊലീസ് സേനയില്‍ കൂട്ട സ്ഥലമാറ്റം
Jun 5, 2021, 10:13 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അലിഗര്‍: (www.kvartha.com 05.06.2021) ഉത്തര്‍പ്രദേശ് പൊലീസ് സേനയില്‍ കൂട്ട സ്ഥലമാറ്റം. കഴിഞ്ഞ രണ്ടുവര്‍ഷമായി ഒരേ പൊലീസ് സ്‌റ്റേഷനില്‍ ജോലിയില്‍ തുടരുന്ന 540 പേരെയാണ് വിവിധ സ്‌റ്റേഷനുകളിലേക്ക് സ്ഥലം മാറ്റിയത്. തുടര്‍ച്ചയായുണ്ടായ വ്യാജമദ്യദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് സ്ഥലം മാറ്റം.

കഴിഞ്ഞ രണ്ടുവര്‍ഷമായി ഒരേ പൊലീസ് സ്‌റ്റേഷനില്‍ ജോലിയില്‍ തുടരുന്ന പൊലീസുകാരെയാണ് സ്ഥലം മാറ്റിയത്. 148 പേരെ ജില്ലയ്ക്ക് പുറത്തേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. പിന്നാലെ മദ്യ മാഫിയയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെയും ഒരു സര്‍കിള്‍ ഇന്‍സ്‌പെക്ടറെയും സസ്‌പെന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.
ജൂണ്‍ രണ്ടിന് നടന്ന റോഹര ഗ്രാമത്തിലുണ്ടായ മദ്യദുരന്തത്തില്‍ 52 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപോര്‍ട്. അതില്‍ 35 പേരുടെ മരണം വ്യാജമദ്യം കഴിച്ചത് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കനാലില്‍ നിന്ന് മൂന്ന് പേരെയും കൊഡിയഗുഞ്ച് ഗ്രാമത്തില്‍ നിന്ന് മറ്റൊരാളെയും വ്യാജമദ്യം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മരിച്ചവരില്‍ ഭൂരിപക്ഷവും ബീഹാറില്‍ നിന്ന് കുടിയേറിയ ഇഷ്ടിക ചൂള തൊഴിലാളികളാണ്.
വ്യാജമദ്യം വിതരണം ചെയ്ത സംഭവത്തില്‍ പ്രധാനപ്രതിയായ മദ്യമാഫിയ നേതാവ് റിഷി ശര്‍മയെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ശക്തമാക്കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.