Follow KVARTHA on Google news Follow Us!
ad

വയനാട്ടിൽ കാറ്റഗറി ഡി യിൽ രണ്ട് തദ്ദേശ സ്ഥാപനങ്ങൾ; വ്യാഴാഴ്ച മുതലുള്ള ലോക് ഡൗണ്‍ ഇളവുകളും നിയന്ത്രണങ്ങളും ഇങ്ങനെ

Two Local Bodies in Wayanad Category D; The lockdown exemptions and restrictions from Thursday are as follows#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തക
കൽപറ്റ: (www.kvartha.com 30.06.2021) ജില്ലയിൽ വ്യാഴാഴ്ച മുതലുള്ള കോവിഡ് ലോക് ഡൗൺ ഇളവുകള്‍ക്ക് തദ്ദേശസ്ഥാപനങ്ങളെ ടെസ്റ്റ് പോസിറ്റിവിറ്റി അടിസ്ഥാനത്തില്‍ തരംതിരിച്ചു. എ വിഭാഗത്തില്‍ മൂന്നും ബി യില്‍ 17 ഉം സി യില്‍ നാലും ഡി യില്‍ രണ്ടും തദ്ദേശ സ്ഥാപനങ്ങളാണ് ഉള്ളത്. ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ലയുടെ ഉത്തരവു പ്രകാരം വ്യാഴം മുതല്‍ ജില്ലയില്‍ ബാധകമായ ലോക് ഡൗണ്‍ ഇളവുകളും നിയന്ത്രണങ്ങളും ഇങ്ങനെ.

Two Local Bodies in Wayanad Category D; The lockdown exemptions and restrictions from Thursday are as follows

എ- വിഭാഗം തദ്ദേശ സ്ഥാപനങ്ങള്‍:

വെങ്ങപള്ളി (5.15)
പുല്‍പള്ളി (5.34)
വൈത്തിരി (5.53)


ബി- വിഭാഗം:

തവിഞ്ഞാല്‍ (6.14)
മൂപ്പൈനാട് (6.41)
നെന്‍മേനി (6.47)
പൂതാടി (6.59)
തിരുനെല്ലി (6.63)
കോട്ടത്തറ (6.65)
മീനങ്ങാടി (6.76)
തരിയോട് (7.18 )
മാനന്തവാടി മുൻസിപാലിറ്റി (8.13)
നൂല്‍പുഴ (8.48)
മുട്ടില്‍ (9.09)
മേപ്പാടി (9.66)
പനമരം (10.36)
മുള്ളന്‍കൊല്ലി (10.43)
എടവക (10.48)
സുല്‍ത്താന്‍ ബത്തേരി മുൻസിപാലിറ്റി (11.2)
തൊണ്ടര്‍നാട് (11.08)


സി- വിഭാഗം:

വെളളമുണ്ട (17.54)
പടിഞ്ഞാറത്തറ (15.11)
കല്‍പറ്റ മുനിസിപാലിറ്റി (14.97)
കണിയാംമ്പറ്റ (13.88)


ഡി- വിഭാഗം:

പൊഴുതന (20.47)
അമ്പലവയല്‍ (18.43)

1) എ- വിഭാഗത്തില്‍പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ അവശ്യവസ്തു സ്ഥാപനങ്ങളും മറ്റെല്ലാ സ്ഥാപനങ്ങളും കടകളും റിപയര്‍ കടകളും 50 ശതമാനം ശേഷിയില്‍ എല്ലാ ദിവസവും രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ പ്രവര്‍ത്തിക്കാം. ഹോടെല്‍, റെസ്റ്റോറന്റുകള്‍ (പാര്‍സല്‍, ഹോംഡെലിവറി മാത്രം- രാത്രി 9.30 വരെ), ടാക്സികള്‍, ഓടോറിക്ഷകള്‍ ഓടാം. പ്രഭാത സവാരിയും കൂട്ടംകൂടാതെയുള്ള ഔട് ഡോർ കായിക പരിശീലനവും സൈക്ലിങും അനുവദിക്കും. സര്‍കാര്‍ ഓഫീസുകളില്‍ 50 ശതമാനം ഹാജര്‍.
ആരോധനാലയങ്ങളില്‍ 15 പേര്‍.

2) ബി- വിഭാഗത്തില്‍പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ അവശ്യവസ്തു സ്ഥാപനങ്ങളും എല്ലാതരം റിപയര്‍ കടകളും 50 ശതമാനം ശേഷിയില്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ എല്ലാ ദിവസവും പ്രവര്‍ത്തിക്കാം. ഹോടെല്‍, റെസ്റ്റോറന്റുകള്‍ (പാര്‍സല്‍, ഹോംഡെലിവറി മാത്രം- രാത്രി ഏഴ് വരെ). മറ്റെല്ലാ സ്ഥാപനങ്ങളും കടകളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം. ടാക്സികള്‍, ഓടോറിക്ഷകള്‍ ഓടാം. ബിവറേജസ്, ബാര്‍ എന്നിവിടങ്ങളില്‍ ടേക് എവേ മാത്രം. പ്രഭാത സവാരിയും കൂട്ടംകൂടാതെയുള്ള ഔട് ഡോർ കായിക പരിശീലനവും സൈക്ലിങും അനുവദിക്കും. സര്‍കാര്‍ ഓഫീസുകളില്‍ 50 ശതമാനം ഹാജര്‍.
ആരോധനാലയങ്ങളില്‍ 15 പേര്‍.

3) സി- വിഭാഗത്തില്‍പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ അവശ്യവസ്തു സ്ഥാപനങ്ങള്‍ 50 ശതമാനം ശേഷിയില്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ പ്രവര്‍ത്തിക്കാം. ഹോടെല്‍, റെസ്റ്റോറന്റുകള്‍ (പാര്‍സല്‍, ഹോംഡെലിവറി മാത്രം- രാത്രി ഏഴ് വരെ). മറ്റെല്ലാ സ്ഥാപനങ്ങളും കടകളും റിപയര്‍ കടകളും വെള്ളിയാഴ്ച മാത്രം പ്രവര്‍ത്തിക്കാം. ടാക്സികള്‍, ഓടോറിക്ഷകള്‍ അനുവദിക്കില്ല. ബിവറേജസ്, ബാര്‍ എന്നിവ പ്രവര്‍ത്തിക്കരുത്.

4) ഡി- വിഭാഗത്തില്‍പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ അവശ്യവസ്തു സ്ഥാപനങ്ങള്‍ 50 ശതമാനം ശേഷിയില്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ പ്രവര്‍ത്തിക്കാം. ഹോടെല്‍, റെസ്റ്റോറന്റുകള്‍ (ഹോംഡെലിവറി മാത്രം- രാത്രി 7 വരെ). മറ്റെല്ലാ സ്ഥാപനങ്ങളും കടകളും റിപ യര്‍ കടകളും ടാക്സികള്‍, ഓടോറിക്ഷകള്‍, ബിവറേജസ്, ബാര്‍ എന്നിവ പ്രവര്‍ത്തിക്കരുത്.

Keywords: Kerala, News, Wayanad, Top-Headlines, COVID-19, Corona, Lockdown, Two Local Bodies in Wayanad Category D; The lockdown exemptions and restrictions from Thursday are as follows.
< !- START disable copy paste -->


Post a Comment