8 വയസുകാരിയോട് പിതാവിന്റെ ക്രൂരത; മദ്യ ലഹരിയിൽ വീട്ടിലെത്തി ബിയർ നൽകി; ചർദിച്ച് അവശനിലയിലായ കുട്ടി ആശുപത്രിയിൽ

കാസർകോട്: (www.kvartha.com 30.06.2021) മദ്യ ലഹരിയിൽ വീട്ടിലെത്തിയ പിതാവ് എട്ടു വയസുകാരിക്ക് ബിയർ നൽകി. ചർദിച്ച് അവശനിലയിലായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പിതാവിനെതിരെ കേസെടുത്ത പൊലീസ് റിമാൻഡ് ചെയ്ത് ജയിലിലടച്ചു.

കാഞ്ഞങ്ങാട് സ്വദേശിയായ 65-കാരനെയാണ് ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (ഒന്ന്) കോടതിയിൽ ഹാജരാക്കുകയും കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്യുകയുമായിരുന്നു.

News, Kasaragod, Kerala, State, Father, Police, Case, Liquor, Kanhangad, Drunk, Beer,

മദ്യലഹരിയിലെത്തിയ ഇയാൾ ആരും കാണാതെയാണ് ബിയർ നൽകിയത്. ബിയർ കുടിച്ച് അൽപസമയം കഴിഞ്ഞതോടെ കുട്ടിക്ക് ചർദിയും ശ്വാസതടസവും ദേഹാസ്വാസ്ഥ്യവുമുണ്ടായതോടെ വീട്ടുകാർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

സ്വന്തം വീട്ടിൽ പിണങ്ങി താമസിക്കുന്ന മാതാവ് വിവരമറിഞ്ഞ് നൽകിയ പരാതിയിൽ ഹൊസ്ദുർഗ് പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പിതാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമം 328, ബാലനീതിനിയമം 75, 77 വകുപ്പുകൾ പ്രകാരമാണ് കേസെടുത്ത് റിമാൻഡ് ചെയ്തത്.

Keywords: News, Kasaragod, Kerala, State, Father, Police, Case, Liquor, Kanhangad, Drunk, Beer, The father, who came home drunk, gave the 8-year-old a beer.
< !- START disable copy paste -->


Post a Comment

Previous Post Next Post