പാഠപുസ്തക വിതരണത്തില്‍ വിട്ടുവീഴ്ചയില്ലാതെ സര്‍കാര്‍,പാഠപുസ്തക വിതരണം അവസാന ഘട്ടത്തില്‍,ആദ്യ വാല്യം പാഠപുസ്തക വിതരണം ജൂണ്‍ 15നകം പൂര്‍ത്തിയാക്കാനാകുമെന്ന് കണക്കുകൂട്ടല്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം:(www.kvartha.com 02.06.2021)ലോക്ഡൗണ്‍ കാലത്തും പാഠപുസ്തക വിതരണത്തില്‍ വിട്ടുവീഴ്ചയില്ലാതെ സര്‍ക്കാര്‍. കോവിഡ് മഹാമാരി മൂലം ആഴ്ചകള്‍ നീണ്ട ലോക്ഡൗണ്‍ ഉണ്ടായിട്ടും 86.30 ശതമാനം പാഠപുസ്തകങ്ങള്‍ സ്‌കൂള്‍ സൊസൈറ്റികളില്‍ എത്തിച്ച് വിദ്യാഭ്യാസ വകുപ്പ്.
Aster mims 04/11/2022
സ്‌കൂള്‍ സൊസൈറ്റികളില്‍ നിന്ന് 65 ശതമാനം പാഠപുസ്തകം കുട്ടികള്‍ കൈപ്പറ്റുകയും ചെയ്തു. പാഠപുസ്തക വിതരണം അവശ്യ സെര്‍വീസുകളുടെ ഭാഗമാക്കിയതിനാല്‍ കോവിഡ് പശ്ചാത്തലത്തിലും വിതരണം ചെയ്യാനും കുട്ടികളുടെ കയ്യില്‍ എത്തിക്കാനും സാധിച്ചു.ജൂണ്‍ പതിനഞ്ചോടെ ആദ്യവാല്യം പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കാനാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടല്‍.

പാഠപുസ്തക വിതരണത്തില്‍ വിട്ടുവീഴ്ചയില്ലാതെ സര്‍കാര്‍,പാഠപുസ്തക വിതരണം അവസാന ഘട്ടത്തില്‍,ആദ്യ വാല്യം പാഠപുസ്തക വിതരണം ജൂണ്‍ 15നകം പൂര്‍ത്തിയാക്കാനാകുമെന്ന് കണക്കുകൂട്ടല്‍


രണ്ടാം വാല്യം പാഠപുസ്തകങ്ങളുടെ അച്ചടി ആരംഭിച്ചുകഴിഞ്ഞു. 183 ടൈറ്റിലുകളിലായി 1,71,00,334 പുസ്തകങ്ങള്‍ ആണ് രണ്ടാം വാല്യത്തില്‍ അച്ചടിക്കേണ്ടത്. മൂന്നാം വാല്യത്തില്‍ അച്ചടിക്കേണ്ടത് 66 ടൈറ്റിലുകളിലായി 19,34,499 പുസ്തകങ്ങളാണ്

2021-22 അധ്യയനവര്‍ഷം സംസ്ഥാനത്തെ സര്‍ക്കാര്‍,എയ്ഡഡ്,അംഗീകൃത അണ്‍എയ്ഡഡ് സ്‌കൂളുകളിലെയും മാഹി, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെ സ്‌കൂളുകളിലെയും ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളിലെ കുട്ടികളുടെ ഒന്നാം വാല്യം പാഠപുസ്തകങ്ങളുടെ അച്ചടി ഇതിനകംതന്നെ പൂര്‍ത്തീകരിച്ചിട്ടുണ്ട്.വിതരണം അവസാനഘട്ടത്തില്‍ ആണ് ഉള്ളത്. സിബിഎസ്ഇ മലയാള ഭാഷാ പുസ്തകത്തിന്റെയും അച്ചടി പൂര്‍ത്തിയാക്കി.

ഒന്നാം വാല്യത്തില്‍ 288 ടൈറ്റിലുകളിലായി 2,62,56,233 പാഠപുസ്തകങ്ങള്‍ ആണുള്ളത്. ഒന്നാം വാല്യത്തിന്റെ അച്ചടി പൂര്‍ത്തിയായിക്കഴിഞ്ഞു. ആകെ പാഠപുസ്തകങ്ങളില്‍ 98.5 ശതമാനവും ഹബുകള്‍ എത്തിച്ചിട്ടുണ്ട്. ഇവയില്‍ 86.30 ശതമാനം പുസ്തകങ്ങള്‍ സ്‌കൂള്‍ സൊസൈറ്റികളിലേക്ക് വിതരണം ചെയ്തുകഴിഞ്ഞു. സ്‌കൂള്‍ സൊസൈറ്റികളില്‍ നിന്ന് കുട്ടികള്‍ കൈപ്പറ്റിയ പാഠപുസ്തകങ്ങള്‍ ഏകദേശം 65 ശതമാനമാണ്.

Keywords: Lockdown, Book, House, school, COVID-19,Students,Education, State

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script