SWISS-TOWER 24/07/2023

പ്രവേശനപരീക്ഷ നടത്താനൊരുങ്ങി ടെക്നികല്‍ ഹൈസ്‌കൂളുകള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 07.06.2021)  സംസ്ഥാനത്ത് പ്രവേശനപരീക്ഷ നടത്താനൊരുങ്ങി ടെക്‌നികല്‍ ഹൈസ്‌കൂളുകള്‍. ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ ഈ മാസം 22 ന് പരീക്ഷ നടത്താനാണ് തീരുമാനം. 8-ാം ക്ലാസ് പ്രവേശനത്തിന് അനുവദിച്ച സീറ്റുകളേക്കാള്‍ വളരെക്കൂടുതല്‍ അപേക്ഷകള്‍ ലഭിച്ച 14 ടെക്‌നികല്‍ ഹൈസ്‌കൂളുകളിലാണ് പ്രവേശന പരീക്ഷ നടത്തുന്നത്. മുഴുവന്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും പരിക്ഷ നടക്കുക.

പ്രവേശനപരീക്ഷ നടത്താനൊരുങ്ങി ടെക്നികല്‍ ഹൈസ്‌കൂളുകള്‍

പ്രവേശന പരീക്ഷയില്‍ ലഭിക്കുന്ന മാര്‍കിന്റെ അടിസ്ഥാനത്തില്‍ അന്നു തന്നെ റാങ്ക്‌ലിസ്റ്റ് ഓണ്‍ലൈനായി www(dot)polyadmission(dot)org/ths എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. പരീക്ഷ നടന്നതിന്റെ അടുത്ത ദിവസം ഉച്ചക്ക് 1 മണിവരെ ആക്ഷേപങ്ങള്‍ സ്വികരിക്കും. അതിന്റെ അടിസ്ഥാനത്തില്‍ അന്തിമ റാങ്ക്‌ലിസ്റ്റ് ആ ദിവസം വൈകിട്ട് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. മൂന്നുനാലു ദിവസങ്ങള്‍ക്കുള്ളില്‍ ഈ സ്ഥാപനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കും.

Keywords:  Thiruvananthapuram, State, Entrance, Examination, Lockdown, School, Publish, COVID-19, Education, Rank, Technical high schools preparing for entrance exams
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia