കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കോവിഡ് മൂലം രാജ്യത്ത് അനാഥരായത് 3627 കുട്ടികളാണെന്ന് ബാലവാകാശ കമീഷൻ: കുട്ടികളെ കണ്ടെത്തി വേണ്ട നടപടികൾ സർകാർ സ്വീകരിക്കണെമെന്ന് സുപ്രീം കോടതി

 


ന്യൂഡെൽഹി: (www.kvartha.com 07.06.2021) കോവിഡ് മൂലം അനാഥരായ കുട്ടികളെ കണ്ടെത്താൻ സർകാരുകൾ നടപടി എടുക്കണമെന്ന് സുപ്രീംകോടതി. കോവിഡ് കാരണം കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്ത് 3627 കുട്ടികൾ അനാഥരായെന്ന് കോടതിയിൽ ബാലാവകാശ കമീഷൻ അറിയിച്ചു. 274 കുട്ടികൾ ഉപേക്ഷിക്കപ്പെട്ടു. 26176 കുട്ടികൾക്ക് രക്ഷിതാക്കളിൽ ഒരാളെ നഷ്ടമായെന്നും ബാലവാകാശ കമീഷൻ വ്യക്തമാക്കി.

കേരളത്തിൽ 65 കുട്ടികൾ അനാഥരായെന്നാണ് കണക്ക്. 1931 കുട്ടികൾക്ക് അച്ഛനമ്മമാരിൾ ഒരാളെ നഷ്ടമായി. 2020 ഏപ്രിൽ 1 മുതൽ 2021 ജൂൺ 5 വരെയുള്ള കണക്കാണ് സുപ്രീം കോടതിയിൽ സമർപിച്ചത്. ഏറ്റവും കൂടുതൽ പേർ അനാഥരായത് മധ്യപ്രദേശിലാണ്, 706. ബിഹാറിൽ 308 കുട്ടികളും ഒഡിഷയിൽ 241 കുട്ടികളും മഹാരാഷ്ട്രയിൽ 217 കുട്ടികളും ആന്ധ്രപ്രദേശിൽ 166 കുട്ടികളും ഛത്തീസ്ഗഡിൽ 120 കുട്ടികളും അനാഥരായി.

രക്ഷിതാക്കളിൽ ഒരാളെ നഷ്ടപ്പെട്ട സംസ്ഥാനങ്ങളിൽ മുന്നിൽ മഹാരാഷ്ട്രയാണ്, 6865. ഹരിയാനയിൽ 2353 കുട്ടികൾക്കും ആന്ധ്രയിൽ 1923 കുട്ടികൾക്കും ബിഹാറിൽ 1326 കുട്ടികൾക്കും മധ്യപ്രദേശിൽ 1311 കുട്ടികൾക്കും രക്ഷിതാക്കളിൽ ഒരാളെ നഷ്ടമായി. ഈ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് കേരളം.

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കോവിഡ് മൂലം രാജ്യത്ത് അനാഥരായത് 3627 കുട്ടികളാണെന്ന് ബാലവാകാശ കമീഷൻ: കുട്ടികളെ കണ്ടെത്തി വേണ്ട നടപടികൾ സർകാർ സ്വീകരിക്കണെമെന്ന് സുപ്രീം കോടതി

ഉപേക്ഷിക്കപ്പെട്ട കുട്ടികളിൽ 226 പേരും മധ്യപ്രദേശിലാണ്. 11 പേർ ഛത്തീസ്ഗഡിലും കേരളത്തിലും കർണാടകത്തിലും ആറ് പേർ വീതവും മണിപ്പൂരിൽ മൂന്ന് കുട്ടികളെയും മഹാരാഷ്ട്രയിൽ രണ്ട് കുട്ടികളെയും ഗുജറാത്ത്, ഹരിയാന എന്നിവിടങ്ങളിൽ ഓരോ കുട്ടികളും ഉപേക്ഷിക്കപ്പെട്ടെന്നും കണക്ക് പറയുന്നു.

Keywords:  News, New Delhi, National, India, Supreme Court of India, Supreme Court, COVID-19, Corona, Supreme Court takes note of children orphaned due to COVID, directs states to provide immediate relief.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia