SWISS-TOWER 24/07/2023

കറുത്ത ഫ്രെയിമുള്ള വട്ടക്കണ്ണട ധരിച്ച്, മുടി തലയ്ക്ക് മുകളിലായി ചുറ്റിക്കെട്ടിവച്ച് 'ഫെമിനിസ്റ്റ്' എന്ന അടിക്കുറിപ്പോടെ ഫോടോ പോസ്റ്റ് ചെയ്തു; നടി സുബി സുരേഷിനെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ; താരത്തിന്റെ വിശദീകരണം ഇങ്ങനെ!

ADVERTISEMENT

കൊച്ചി: (www.kvartha.com 06.06.2021) കറുത്ത ഫ്രെയിമുള്ള വട്ടക്കണ്ണട ധരിച്ച്, മുടി തലയ്ക്ക് മുകളിലായി ചുറ്റിക്കെട്ടിവച്ച് 'ഫെമിനിസ്റ്റ്' എന്ന അടിക്കുറിപ്പോടെ ഫോടോ പോസ്റ്റ് ചെയ്തു. നടി സുബി സുരേഷിനെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. സുബിയുടെ ഫോടോ സ്ത്രീപക്ഷ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരെ പരിഹസിക്കുന്ന തരത്തിലുള്ളതാണെന്നും ഫെമിനിസ്റ്റുകളെയാണ് സുബി ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും മറ്റുമാണ് ഒരു വിഭാഗം ആളുകള്‍ ഫോടോയ്ക്ക് കീഴിലായി കമന്റിട്ടിരിക്കുന്നത്.
Aster mims 04/11/2022

കറുത്ത ഫ്രെയിമുള്ള വട്ടക്കണ്ണട ധരിച്ച്, മുടി തലയ്ക്ക് മുകളിലായി ചുറ്റിക്കെട്ടിവച്ച് 'ഫെമിനിസ്റ്റ്' എന്ന അടിക്കുറിപ്പോടെ ഫോടോ പോസ്റ്റ് ചെയ്തു; നടി സുബി സുരേഷിനെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ; താരത്തിന്റെ വിശദീകരണം ഇങ്ങനെ!

എന്നാല്‍ മറ്റൊരു കൂട്ടരാകട്ടെ, 'ഫെമിനിസത്തെ പരിഹസിച്ച' സുബിയെ അഭിനന്ദിക്കുന്നുമുണ്ട്. ഏതായാലും തന്റെ ഫോടോയെയും ക്യാപ്ഷനെയും കുറിച്ചുള്ള അഭിപ്രായപ്രകടനങ്ങള്‍ ശ്രദ്ധയില്‍പെട്ടതോടെ ഇക്കാര്യത്തില്‍ വിശദീകരണവുമായി സുബി സുരേഷ് രംഗത്തുവന്നിട്ടുണ്ട്.

ഒരു ചാനലിലെ, താന്‍ കൂടി ഭാഗമാകുന്ന ഒരു പരിപാടിയിലെ, കഥാപാത്രത്തിന്റെ വേഷവിധാനങ്ങളോടെ നില്‍ക്കുന്ന ഫോടോ ആണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതെന്നും അത് ഇത്ര വലിയ ചര്‍ച്ചയായി മാറുമെന്ന് കരുതിയില്ല എന്നുമാണ് സുബിയുടെ വിശദീകരണം.

പലരും പല രീതിയിലാണ് തന്റെ ചിത്രത്തെ വ്യാഖ്യാനിച്ചതെന്നും തനിക്ക് ഫെമിനിസ്റ്റുകളോട് എതിര്‍പോ അടുപ്പമോ ഇല്ലായെന്നും തന്റെ സോഷ്യല്‍ മീഡിയാ കുറിപ്പിലൂടെ നടി വ്യക്തമാക്കുന്നു. വിവാദങ്ങള്‍ക്ക് വഴി വയ്ക്കേണ്ട എന്നുകരുതി താന്‍ 'ഫെമിനിസ്റ്റ്' പോസ്റ്റ് തന്റെ ഫേസ്ബുക്ക് വാളില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ടെന്നും സുബി അറിയിക്കുന്നു.

നടിയുടെ കുറിപ്പ് ചുവടെ:

'കൈരളി ചാനലില്‍ ഞാന്‍ ചെയ്യുന്ന കോമഡി തില്ലാന എന്ന പ്രോഗ്രാമിലെ ഒരു ക്യാരക്ടര്‍ ഫോടോയാണിത്. വെറുതേ 'ഫെമിനിസ്റ്റ്' എന്ന് ക്യാപ്ഷനും ഇട്ടു. പിന്നെ ഒന്നും പറയേണ്ട... പലരും പല രീതിയിലാണ് ഈ പോസ്റ്റിനെ വ്യാഖ്യാനിച്ചത്. ഉള്ളതു പറയാമല്ലോ എനിക്ക് ഫെമിനിസ്റ്റുകളോട് എതിര്‍പും ഇല്ല, അടുപ്പവും ഇല്ല. ഫെമിനിസം എന്താണെന്ന് ഗാഢമായ അറിവുമില്ല. വെറുതേ ഒരു വിവാദത്തിനു വഴി വെക്കേണ്ട എന്നു കരുതിയാണ് ആ പോസ്റ്റ് ഡിലീറ്റ് ചെയ്തത്.'

കറുത്ത ഫ്രെയിമുള്ള വട്ടക്കണ്ണട ധരിച്ച്, മുടി തലയ്ക്ക് മുകളിലായി ചുറ്റിക്കെട്ടിവച്ച് 'ഫെമിനിസ്റ്റ്' എന്ന അടിക്കുറിപ്പോടെ ഫോടോ പോസ്റ്റ് ചെയ്തു; നടി സുബി സുരേഷിനെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ; താരത്തിന്റെ വിശദീകരണം ഇങ്ങനെ!

Keywords:  Social media against Subi Suresh accusing her of posting photo that is against feminists, Kochi, Social Media, Actress, Cinema, Photo, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia