സര്‍വകലാശാല പരീക്ഷകള്‍ റദ്ദാക്കണം; ശശി തരൂര്‍ ഗവര്‍ണര്‍ക്ക് കത്തയച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 05.06.2021) കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ സര്‍വകലാശാല പരീക്ഷകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശശി തരൂര്‍ എം പി കേരള ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന് കത്തയച്ചു.
Aster mims 04/11/2022 < !- START disable copy paste -->
സര്‍വകലാശാല പരീക്ഷകള്‍ റദ്ദാക്കണം; ശശി തരൂര്‍ ഗവര്‍ണര്‍ക്ക് കത്തയച്ചു


കേരള സര്‍വകലാശാലയുടെ ആറാം സെമസ്റ്റര്‍ പരീക്ഷ ജൂണ്‍ 15നാണ് നടത്താന്‍ തിരുമാനിച്ചിരിക്കുന്നത്.
ഇതിനെതിരെ ശശി തരൂര്‍ ട്വീറ്ററില്‍ പ്രതിഷേധമറിയിച്ചിരുന്നു. 'കേരള സര്‍വ്വകലാശാല പരീക്ഷകള്‍ ജൂണ്‍ 15ന് നടത്തുന്നത് നിരുത്തരവാദപരമാണ്. വിദ്യാര്‍ഥികളുടെ ജീവന്‍ അപകടത്തിലേക്ക് തള്ളിവിടുന്നത് അനീതിയാണ്.' ട്വീറ്റില്‍ കുറിച്ചു.

ഓഫ്‌ലൈനായി പരീക്ഷ നടത്തുന്നതിനെതിരെ ഗവര്‍ണര്‍ക്ക് നല്‍കിയ കത്തിന്റെ പകര്‍പ്പും ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.വവിദ്യാര്‍ഥികളുടെ അഭ്യര്‍ത്ഥന പരിഗണിക്കണമെന്നും ഉചിതമായ നടപടി സ്വീകരിക്കണമെന്നും ശശി തരുര്‍ കത്തില്‍ ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചു.

Keywords:  Kerala, Thiruvananthapuram, News, Education, COVID-19, Examination, University, Students, Shashi Tharoor Writes To Kerala Governor On University Exams
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script