സാംസ്കാരിക കൈമാറ്റത്തിനുള്ള കവാടം തുറന്നിട്ട് ശാർജ കുട്ടികളുടെ വായനോത്സവം 2021 സമാപിച്ചു

 


ഖാസിം ഉടുമ്പുന്തല

ശാർജ: (www.kvartha.com 01.06.2021) കുട്ടികളുടെ വായനോത്സവം 2021 സമാപിച്ചു. 'നിങ്ങളുടെ ഭാവനയ്ക്കായി' എന്ന ശീർഷകത്തിൽ, അറബ് മേഖലയിൽ നിന്നും, മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നുമായി 30 ഓളം എഴുത്തുകാർ എസ്‌സി‌ആർ‌എഫിലെ 30 സാഹിത്യ പരിപാടികളിലായി പങ്കെടുത്തു. 15 രാജ്യങ്ങളിൽ നിന്നുള്ള 170 ലധികം പ്രസാധകർ അവരുടെ പുസ്തകങ്ങളും മറ്റ് സാഹിത്യ സൃഷ്ടികളും പ്രദർശിപ്പിച്ചു. കൂടാതെ കുട്ടികൾക്കായി നൂറുകണക്കിന് ഇവന്റുകൾ, ശിൽപശാലകൾ, സിനിമാ നാടക പ്രദർശനങ്ങൾ എന്നിവയും നടന്നു.

                                                                                 
സാംസ്കാരിക കൈമാറ്റത്തിനുള്ള കവാടം തുറന്നിട്ട് ശാർജ കുട്ടികളുടെ വായനോത്സവം 2021 സമാപിച്ചു





കുട്ടികളുടെ വായനോത്സവം, യുവ വായനക്കാർ തമ്മിലുള്ള സാംസ്കാരിക കൈമാറ്റത്തിനുള്ള കവാടം മലർക്കെ തുറന്നിട്ടു. 12 പതിപ്പുകളുടെ ചരിത്രത്തിൽ ആദ്യമായി, എസ്‌സി‌ആർ‌എഫ് 2021 ന്റെ ഭാഗമായിള്ള പരിപാടി ശാർജയ്ക്ക് പുറത്തും നടന്നു. എസ്‌സി‌ആർ‌എഫിന്റെ വിപുലീകരിച്ച സാംസ്കാരിക അജൻഡയുടെ ഭാഗമായി ദുബായിലെ അൽ സഫ ആർട് ആൻഡ് ഡിസൈൻ ലൈബ്രറിയിൽ നടന്ന ജൂറികളുടെ ചർചയിൽ കുട്ടികളുടെ താൽപര്യങ്ങൾ മാറുകയാണെന്ന് എഴുത്തുകാർ അഭിപ്രായപ്പെട്ടു.

അവാർഡ് ജേതാവായ ഇമിറാതി എഴുത്തുകാരി ഫാത്വിമ സുൽത്വാൻ അൽ മസ്രൂഇ, സാഹസിക പുസ്തക പരമ്പരയുടെ സ്ഥാപകയും പ്രധാന എഴുത്തുകാരിയുമായ അംബിക ആനന്ദ് പ്രോകോപ് എന്നിവർ പങ്കെടുത്ത ‘യു ക്യാൻ ചേഞ്ച് ദി വേൾഡ്’ എന്ന തലക്കെട്ടിൽ നടന്ന ചർച മോഡറേറ്റ് ചെയ്തത് ഇമിറാതി എഴുത്തുകാരി ഇമാൻ അൽ യൂസുഫായിരുന്നു. ആധുനിക കാലത്തെ കുട്ടികൾ‌ ഉന്നയിക്കുന്ന ചോദ്യങ്ങൾ ‌മുൻ‌തലമുറകളിൽ‌ നിന്നും വ്യത്യസ്തമായതിനാൽ‌ കുട്ടികൾക്കായി എഴുതുന്നത് തുടർചയായി വികസിച്ചുകൊണ്ടിരിക്കുകയാണെന്ന്‌ ഫാത്വിമ സുൽത്വാൻ അൽ‌മസ്രൂഇ ചൂണ്ടിക്കാട്ടി.

വർഷങ്ങളായി, തൻ്റെ ഭർത്താവിന്റെ ജോലിയുടെ ഭാഗമായി ലോകമെമ്പാടും സഞ്ചരിക്കേണ്ടിവന്നെന്നും, ഇത് പുസ്തകങ്ങൾ എഴുതാൻ തന്നെ പ്രേരിപ്പിച്ച നിരവധി സംസ്കാരങ്ങൾ പര്യവേക്ഷണം ചെയ്യാൻ സഹായിച്ചു എന്നും കുട്ടികളുടെ ഒരു നല്ല കഥ കുട്ടികളെ മാത്രമല്ല മുതിർന്നവരെയും ആകർഷിക്കുന്നുണ്ടെന്നും ഏത് സംസ്കാരവും കഥകളിലൂടെ ആളുകൾക്ക് പരിചയപ്പെടുത്താൻ കഴിയുമെന്നും അനുഭവത്തിൻ്റെ വെളിച്ചത്തിൽ പ്രോകോപ്പ് പറഞ്ഞു.

കുട്ടികളുടെ പുസ്തകങ്ങളുടെ വ്യാപ്തി വിശാലമാക്കുന്നതിൽ വിവർത്തനത്തിന്റെ സ്വാധീനത്തെക്കുറിച്ച് ചോദിച്ചപ്പോൾ 'വിവർത്തനം ഇംഗ്ലീഷിൽ നിന്ന് അറബിയിലേക്കോ തിരിച്ചോ ഏകപക്ഷീയമാകരുതെന്നും മറിച്ച് ഒരു പരസ്പര പ്രക്രിയയിൽ ആയിരിക്കണം എന്നും അവർ പറഞ്ഞു. കാരണം ഇത് മറ്റ് സംസ്കാരങ്ങളെക്കുറിച്ചുള്ള കുട്ടികളുടെ അറിവ് സമ്പുഷ്ടമാക്കുന്നു. ചില സമയങ്ങളിൽ ഒരു കഥയുടെ പ്രധാന വശങ്ങൾ വിവർത്തനത്തിൽ നഷ്ടപ്പെടുമെന്നും അവർ ചൂണ്ടിക്കാട്ടി, ഭാഷകൾ വ്യത്യസ്തമായതിനാൽ അത്തരം നഷ്ടം സാധാരണമാണെന്ന് അവർ അഭിപ്രായപ്പെട്ടു.

എസ്‌സി‌ആർ‌എഫിൽ മറ്റൊരു സാംസ്കാരിക ഫോറത്തിൽ നടന്ന ‘ഫൺ ഇൻഡസ്ട്രി’ ചർചയിൽ, കുട്ടികളോട് പ്രസംഗിക്കരുതെന്നും, പുസ്തകങ്ങൾ, നാടകങ്ങൾ, പപറ്റ് ഷോകൾ, മറ്റ് ക്രിയേറ്റീവ് കലാരൂപങ്ങൾ‌ എന്നിങ്ങനെ വിനോദങ്ങൾ‌ നൽകുന്നതിലൂടെ കുട്ടികളിൽ മൂല്യമുണ്ടാക്കാനും ശ്രദ്ധ പിടിച്ചുപറ്റാനും ധാർമികമോ പ്രബോധനപരമോ ആയതിനേക്കാൾ ‌കൂടുതൽ‌ കഴിയുമെന്ന് അഭിപ്രായമുയർന്നു.

കുട്ടികൾക്കായി 30 നാടകങ്ങളും 13 പാവ ഷോകളും രചിച്ച ഇറാഖിലെ കലാകാരനും അകാഡെമിഷ്യനുമായ ഡോ. ഹുസൈൻ അലി ഹരേഫ് പറഞ്ഞു: 'കുട്ടികൾ തിയേറ്ററിലെത്തുന്നത് ആസ്വദിക്കാനാണ്, പഠിക്കാനല്ല. അവർക്ക് വേണ്ടത് നൽകുക. ലോകമെമ്പാടുമുള്ള എഴുത്തുകാർ കുട്ടികളുടെ മന: ശാസ്ത്രത്തെക്കുറിച്ച് ഗവേഷണം നടത്തേണ്ടതുണ്ട്. എന്താണ് നൃത്തം അവരിലുളവാക്കുന്നത് , എന്താണ് അവരെ ഭയപ്പെടുത്തുന്നത്, എന്താണ് അവരെ വെറുക്കാൻ പ്രേരിപ്പിക്കുന്നത്, അവർ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നത്.

കുട്ടികൾക്കായി ഉള്ളടക്കം സൃഷ്ടിക്കുമ്പോൾ‌ രചയിതാക്കൾ ഈ നിർണായക ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടതുണ്ട്. ധാർമിക സന്ദേശങ്ങൾ‌ സമൂഹത്തിൽ‌ നിന്നും അവരുടെ കുടുംബങ്ങളിൽ നിന്നും സ്കൂളിലൂടെയും കുട്ടികളിൽ എത്തിച്ചേരേണ്ടതുണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കൻ അവാർഡ് ജേതാവും ചിത്രകാരനുമായ കെവിൻ ഷെറി ഡോ. ഹരേഫുമായി യോജിക്കുന്നു, വസ്ത്രധാരണവും പാവകളും ഉപയോഗിച്ച് സജീവമായ സംവേദനാത്മക അന്തരീക്ഷം സൃഷ്ടിക്കാൻ സ്കൂൾ കുട്ടികളുമായി സംവദിച്ച അനുഭവം അദ്ദേഹം പങ്കുവെച്ചു. ഒരു കരടി-തല വസ്ത്രം ധരിച്ച് പാടുകയും തമാശകൾ പറയുകയും ചെയ്യുമ്പോൾ, കുട്ടികൾ ആസ്വദിക്കാൻ തുടങ്ങുകയും താൻ അവരുടെ ശ്രദ്ധ നേടുകയും ചെയ്യ്തു.

ഒരിക്കൽ‌ നിങ്ങൾ‌ അവരുടെ ശ്രദ്ധയിൽ‌പ്പെട്ടാൽ, നിങ്ങൾ നൽകാൻ‌ താൽപര്യപ്പെടുന്ന ഏത് വിവരത്തിനും കുട്ടിയുടെ മനസ്സ് പാകപ്പെടും, നൂറുക്കണക്കിനു പുസ്തകങ്ങളുടേയും രചയിതാവും ചിത്രകാരനും ഷോ അവതാരകനുമായ ഷെറി കൂട്ടിച്ചേർത്തു.

Keywords:  Sharjah, Gulf, News, Children, Reading-Day, Writer, Cinema, Youth, Award, World, Travel, Iraq, Book, Report By  Qasim Muhammad  Udumbunthala Sharjah Children's Reading Festival 2021 concluded.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia