ഒസാകയുടെ പിന്‍മാറ്റത്തിന്റെ ഞെട്ടല്‍ വിട്ടുമാറും മുന്‍പേ മറ്റൊരു താരം കൂടി വിടവാങ്ങുന്നു; വിജയത്തിനു പിന്നാലെ ഫ്രഞ്ച് ഓപെണില്‍നിന്നു പിന്‍മാറി സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍
Jun 7, 2021, 11:25 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പാരിസ്: (www.kvartha.com 07.06.2021) വിജയത്തിനു പിന്നാലെ ഫ്രഞ്ച് ഓപെണ്‍ ടെനിസില്‍നിന്നു പിന്‍മാറി സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍. ഒസാകയുടെ പിന്‍മാറ്റത്തിന്റെ ഞെട്ടല്‍ വിട്ടുമാറും മുന്‍പേയാണ് പ്രീക്വാര്‍ടറില്‍ തിങ്കളാഴ്ച മത്സരിക്കാനിരിക്കെ റോജര്‍ ഫെഡറര്‍ താന്‍ ടൂര്‍ണമെന്റില്‍നിന്നു പിന്‍മാറുകയാണെന്നു പ്രഖ്യാപിച്ചത്. കളിമണ്‍ കോര്‍ടില്‍ ദീര്‍ഘമായ മത്സരങ്ങള്‍ കളിക്കുന്നതു തന്റെ കാല്‍മുട്ടിനു ദോഷം ചെയ്യുമെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണു പിന്‍മാറ്റം.

മൂന്നര മണിക്കൂറിലധികം നീണ്ട 3-ാം റൗന്‍ഡ് പോരാട്ടത്തില്‍ വിജയം നേടിയ ശേഷം കഴിഞ്ഞ ദിവസം രാത്രി ഫെഡറര്‍ മാധ്യമങ്ങളോടു പറഞ്ഞതിങ്ങനെ: 'മുട്ടിലെ പരുക്കുംവച്ച് ഇത്രയും സമ്മര്‍ദത്തില്‍ കളിക്കാന്‍ എനിക്കു കഴിയുമെന്നു തോന്നുന്നില്ല. ഒരുപക്ഷേ, ഞാന്‍ ടൂര്‍ണമെന്റില്‍നിന്നു പിന്‍മാറിയേക്കും.' ടൂര്‍ണമെന്റില്‍നിന്നു പിന്‍മാറാനുള്ള തീരുമാനം ഞായറാഴ്ച വൈകുന്നേരത്തോടെ പ്രഖ്യാപിക്കുകയും ചെയ്തു.
'അടുത്ത റൗണ്ടില്‍ കളിക്കാനിറങ്ങാന്‍ പറ്റുമോയെന്ന് എനിക്കുറപ്പില്ല. കാല്‍മുട്ടിന് വലിയ ആയാസമുണ്ടാക്കുന്ന കളിയാണ് ഇവിടെ പുറത്തെടുക്കേണ്ടത്. ഓരോ ദിവസവും രാവിലെ എഴുന്നേല്‍ക്കുമ്പോഴേ മുട്ടിന്റെ കാര്യം പറയാനാകൂ' ജര്‍മനിയുടെ ഡൊമിനിക് കോഫറിനെ പ്രയാസപ്പെട്ടു കീഴടക്കി പ്രീക്വാര്‍ടറിലെത്തിയ താരം മത്സരശേഷം പറഞ്ഞു. 4 സെറ്റ് നീണ്ട 3-ാം റൗന്‍ഡ പോരാട്ടത്തില്‍ മൂന്നു സെറ്റുകള്‍ ടൈബ്രേകറിലേക്കു നീണ്ടു. സ്‌കോര്‍: 7-6, 6-7, 7-6, 7-5.
മുപ്പത്തിയൊന്‍പതുകാരനായ ഫെഡററുടെ കരിയറിലെ അവസാന ഫ്രഞ്ച് ഓപണായി ഫലത്തില്‍ ഇതുമാറിയേക്കും. 28നു തുടങ്ങുന്ന വിമ്പിള്‍ഡനില്‍ ജേതാവായി കോര്‍ട് വിടാനാണു താരം ലക്ഷ്യമിടുന്നത്.
ഫ്രഞ്ച് ഓപെണില്‍നിന്നു പിന്‍മാറിയതോടെ വിമ്പിള്‍ഡനില്‍ മികച്ച പ്രകടനം നടത്താമെന്നാണു ഫെഡററുടെ പ്രതീക്ഷ.
20 ഗ്രാന്‍സ്‌ലാം കിരീടങ്ങളുമായി ഇപ്പോള്‍ ഫെഡററും റാഫേല്‍ നദാലും തുല്യതയിലാണ്. ഫ്രഞ്ച് ഓപെണില്‍ എത്ര മികച്ച പ്രകടനം നടത്തിയാലും നദാലും നൊവാക് ജോകോവിച്ചും എതിരാളികളായി വന്നാല്‍ തനിക്കു കിരീടസാധ്യതയില്ലെന്നു ഫെഡറര്‍ ടൂര്‍ണമെന്റിനു മുന്‍പേ സമ്മതിച്ചിരുന്നു.
ഫെഡററുടെ കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെയുള്ള 6-ാമത്തെ മാത്രം മത്സരമായിരുന്നു ഞായറാഴ്ചത്തേത്. വിമ്പിള്‍ഡന് ഒരുക്കമായിട്ടുള്ള ടൂര്‍ണമെന്റ് 15നാണു തുടങ്ങുന്നത്. അവിടെ മികച്ച പ്രകടനം നടത്തി 9-ാം വിമ്പിന്‍ഡന്‍ കിരീടം നേടാനായി ഒരുങ്ങുകയെന്ന ലക്ഷ്യമാണു ഫെഡറര്‍ക്കുള്ളത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.