ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിൽ തിളങ്ങി ഇൻഡ്യൻ താരങ്ങൾ

 


സതാംപ്ടൺ: (www.kvartha.com 14.06.2021) സന്നാഹ മത്സരത്തിൽ തിളങ്ങി ഇൻഡ്യൻ താരങ്ങൾ. ജൂൺ 18 ന് സതാംപ്ടണിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിൽ ബാറ്റിം​ഗിലും ബൗളിം​ഗിലും തിളങ്ങി ഇൻഡ്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. മത്സരത്തിന്റെ മൂന്നാം ദിനം 74 പന്തിൽ 54 റൺസും രണ്ടാം ദിനം മൂന്നു വികെറ്റും താരം സ്വന്തമാക്കി. മുഹമ്മദ് സിറാജ് രണ്ട് വികെറ്റെടുത്തു.

സാധാരണ രീതിയിൽ ആതിഥേയ രാജ്യത്തിന്റെ എ ടീമുമായാണ് സന്നാഹ മത്സരങ്ങൾ കളിക്കുക. എന്നാൽ കോവിഡ് സാഹചര്യത്തിൽ ഇൻഡ്യൻ ടീം തന്നെ രണ്ടു ടീമായി തിരിഞ്ഞാണ് കളിക്കുന്നത്.

സന്നാഹത്തിന്റെ ആദ്യദിനം 94 പന്തിൽ 121 റൺസടിച്ച റിഷബ് പന്തും 85 റൺസടിച്ച് ശുഭ്മാൻ ​ഗിൽലും തിളങ്ങിയിരുന്നു. ഈ മാസം മൂന്നിന് സതാംപ്ടണിലെത്തിയ ഇൻഡ്യൻ ടീം ഇപ്പോൾ ക്വാറന്റീനിലാണ്. ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ ന്യൂസിലൻഡാണ് എതിരാളികൾ .

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിൽ തിളങ്ങി ഇൻഡ്യൻ താരങ്ങൾ

ഇൻഗ്ലൻഡിനെതിരായ ചരിത്ര വിജയവുമായാണ് ന്യൂസിലൻഡ് ഫൈനലിനിറങ്ങുന്നത്. ഇം​ഗ്ലീഷ് സാഹചര്യങ്ങലുമായി പൊരുത്തപ്പെട്ടാൻ ന്യൂസിലൻഡിന് കൂടുതൽ സമയം ലഭിച്ചിട്ടുണ്ട്. ഇത് മുന്നിൽ കണ്ടാണ് ഇൻഡ്യൻ ടീം ക്വാറന്റീനിൽ കഴിയുമ്പോൾ തന്നെ സന്നാഹമത്സരം കളിക്കുന്നതും. ഇൻഗ്ലൻഡിനെതിരായ പരമ്പര ജയത്തോടെ ഇൻഡ്യയെ പിന്തള്ളി ന്യൂസിലൻഡ് ഐസിസി ടെസ്റ്റ് റാങ്കിം​ഗിൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു.

Keywords:  News, Sports, World, Indian Team, Cricket, Ravindra Jadeja, Practice match, Ravindra Jadeja shines with unbeaten fifty in India’s intra-squad practice match.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia