പണം നല്‍കിയെന്ന വെളിപ്പെടുത്തലിനുശേഷം ബിജെപി പ്രവര്‍ത്തകരുടെ ഭീഷണി; കെ സുന്ദരയ്ക്ക് സുരക്ഷ നല്‍കാന്‍ പൊലീസ് തീരുമാനം

 


കാസര്‍കോട്: (www.kvartha.com 06.06.2021) പണം നല്‍കിയെന്ന വെളിപ്പെടുത്തലിനുശേഷം ബിജെപി പ്രവര്‍ത്തകരുടെ ഭീഷണി ഉണ്ടെന്ന് കെ സുന്ദര. സുന്ദരയ്ക്ക് സുരക്ഷ നല്‍കാന്‍ പൊലീസ് തീരുമാനിച്ചു. മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബിജെപി പണം നല്‍കിയെന്ന് കെ സുന്ദര പൊലീസിന് മൊഴി നല്‍കി. പണം കൊണ്ടുവന്നത് സുനില്‍ നായിക്, അശോക് ഷെട്ടി, സുരേഷ് നായക് എന്നിവരാണെന്നും സുന്ദര പറഞ്ഞു.

പണം നല്‍കിയെന്ന വെളിപ്പെടുത്തലിനുശേഷം ബിജെപി പ്രവര്‍ത്തകരുടെ ഭീഷണി; കെ സുന്ദരയ്ക്ക് സുരക്ഷ നല്‍കാന്‍ പൊലീസ് തീരുമാനം

മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബിജെപി നേതാക്കള്‍ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയതിനുശേഷം ബിജെപി പ്രവര്‍ത്തകരുടെ ഭീഷണിയുണ്ടെന്ന് കെ സുന്ദര പറഞ്ഞിരുന്നു. ഇതോടെയാണ് സുരക്ഷ നല്‍കാന്‍ പൊലീസ് തീരുമാനിച്ചത്.

ശനിയാഴ്ചത്തെ തുറന്നു പറച്ചിലിന് ശേഷവും നില്‍ക്കുന്ന സ്ഥലം പറയാന്‍ ആഗ്രഹിക്കാത്ത കെ സുന്ദര പണം വാങ്ങിയിട്ടില്ലെന്ന് പറയാന്‍ കുത്താജെയിലുള്ള വീട്ടിലെത്തി ബിജെപി പ്രവര്‍ത്തകര്‍ അമ്മയെ ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞു. പൊലീസ് ചോദിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താം.

മഞ്ചേശ്വരത്ത് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ പണം വാങ്ങിയത് തെറ്റാണ് എന്ന് ബോധ്യമുണ്ട്. എന്നാല്‍ തിരികെ കൊടുക്കാന്‍ ഇപ്പോള്‍ കയ്യില്‍ പണമില്ല. പണവും ഫോണും വാങ്ങിയത് ഇപ്പോള്‍ തുറന്നുപറയുന്നത് ആരുടേയും സമ്മര്‍ദത്തിനോ പ്രലോഭനത്തിനോ വഴങ്ങിയല്ല. അന്ന് ഇക്കാര്യങ്ങള്‍ പുറത്തു പറയാതിരുന്നത് ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞിട്ടാണെന്നും സുന്ദര പറയുന്നു.

അതിനിടെ മഞ്ചേശ്വരത്തെ ഇടത് സ്ഥാനാര്‍ഥി വി വി രമേശന്റെ പരാതിയില്‍ ബദിയടുക്ക പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. കോടതി അനുമതിയോടെ എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്യും.

Keywords:  Police to provide security for K Sundara, Kasaragod, News, Politics, Allegation, BJP, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia