SWISS-TOWER 24/07/2023

പതഞ്ജലിയുടെ കടുക് എണ്ണയില്‍ മായം; കുപ്പിയടക്കം നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കളാണെന്ന് രാജസ്ഥാന്‍ സര്‍കാര്‍

 


ADVERTISEMENT


ജയ്പൂര്‍: (www.kvartha.com 10.06.2021) യോഗാ ഗുരു ബാബാ രാംദേവിന്റെ കമ്പനിയായ പതഞ്ജലിയുടെ കടുക് എണ്ണ കുപ്പിയടക്കം നിലവാരമില്ലാത്തതാണെന്ന് രാജസ്ഥാന്‍ സര്‍കാര്‍. മേയ് 27ന് അധികൃതരുടെ സാന്നിധ്യത്തിലാണ് കടുക് എണ്ണ പരിശോധിച്ചതെന്ന് ചീഫ് മെഡികല്‍ ഓഫീസര്‍ ഡോ. ഓംപ്രകാശ് മീന പറഞ്ഞു. 
Aster mims 04/11/2022

പതഞ്ജലിയുടെ കടുക് എണ്ണ പാക്കും, കുപ്പിയും നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കളാണ്. ശ്രീ ശ്രീ തത്വ ബ്രാന്‍ഡിന്റെ കടുക് എണ്ണക്കും ഇതേ ഫലമാണ് ലാബ് പരിശോധനയില്‍ ലഭിച്ചത് -ഓംപ്രകാശ് മീന അറിയിച്ചു.  

പതഞ്ജലിയുടെ കടുക് എണ്ണയില്‍ മായം; കുപ്പിയടക്കം നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കളാണെന്ന് രാജസ്ഥാന്‍ സര്‍കാര്‍


സിംഗാനിയ ഓയില്‍ മിലില്‍ നിന്ന് പതഞ്ജലിക്ക് വിതരണം ചെയ്ത കടുക് എണ്ണയുടെ അഞ്ച് സാമ്പിളുകള്‍ പരിശോധിച്ചാണ് സര്‍കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. അഞ്ച് സാമ്പിളുകളും പരിശോധനയില്‍ പരാജയപ്പെട്ടെന്നും, എണ്ണക്ക് ആവശ്യമായ ഗുണനിലവാരമില്ലെന്നും രാജസ്ഥാന്‍ സര്‍കാര്‍ പറഞ്ഞു.

രണ്ടാഴ്ച മുമ്പ്, മുഖ്യമന്ത്രി അശോക് ഗെഹ്ലോടിന്റെ നിര്‍ദേശപ്രകാരം അല്‍വാര്‍ കലക്ടറേറ്റ് അധികൃതര്‍ സിംഗാനിയ ഓയില്‍ മിലില്‍ റെയ്ഡ് നടത്തിയെന്ന് റിപോര്‍ടുണ്ടായിരുന്നു. വലിയ അളവില്‍ പതഞ്ജലി ഉല്‍പന്നങ്ങല്‍ കണ്ടെടുക്കുകയും മില്‍ സീലും ചെയ്തിരുന്നു.

എന്നാല്‍, രാജസ്ഥാന്‍ സര്‍കാരിന്റെ പരിശോധന റിപോര്‍ടിനോട് പതഞ്ജലി പ്രതികരിച്ചിട്ടില്ല. 

Keywords:  News, National, India, Jaipur, Rajasthan, Baba Ramdev, Business, Finance, Food, Patanjali mustard oil found to be of substandard food quality: Rajasthan govt
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia