കോടതി വിധി മൂലം ആനുകൂല്യങ്ങള്‍ ലഭിക്കാതെ ദുരിതത്തിലായത് ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍; ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ഉടന്‍ പുനഃസ്ഥാപിക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 06.06.2021) ന്യൂനപക്ഷ സ്‌കോളര്‍ഷിപുമായി ബന്ധപ്പെട്ട കോടതി വിധി മൂലം ആനുകൂല്യങ്ങള്‍ ലഭിക്കാതെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ദുരിതത്തിലാണെന്നും സ്‌കോളര്‍ഷിപ് ഉടന്‍ പുനഃസ്ഥാപിക്കണമെന്നും മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലികുട്ടി.
Aster mims 04/11/2022

കോടതി വിധി മൂലം ആനുകൂല്യങ്ങള്‍ ലഭിക്കാതെ ദുരിതത്തിലായത് ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍; ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ഉടന്‍ പുനഃസ്ഥാപിക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാന സര്‍കാര്‍ ആശയക്കുഴപ്പം ഉണ്ടാക്കി പ്രശ്നം സങ്കീര്‍ണമാക്കുകയാണെന്നും വിദഗ്ധസമിതിയെ കൊണ്ടുവന്നത് വിഷയം നീട്ടി കൊണ്ടുപോകാനാണെന്നും മുസ്ലിം ലീഗ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മുസ്ലിങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ സാധിക്കാത്ത സാഹചര്യമായി എന്നും ലീഗ് നേതാക്കള്‍ കുറ്റപ്പെടുത്തി. സച്ചാര്‍ കമിറ്റി റിപോര്‍ട് അതേപടി നടപ്പാക്കണമെന്നാണ് മുസ്ലിം ലീഗ് നിലപാട് എന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി വ്യക്തമാക്കി.

മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തില്‍ പുതിയ പഠനത്തിന് കമിറ്റിയെ നിയോഗിക്കുന്ന കാര്യം പറഞ്ഞിരുന്നില്ല. പിന്നീട് ഇറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. നടപടികള്‍ വൈകിപ്പിക്കുകയാണ് സര്‍കാര്‍ എന്നും ഇടി പറഞ്ഞു. സച്ചാര്‍ കമിറ്റി റിപോര്‍ടിലെ മുസ്ലിം എന്നത് ന്യൂനപക്ഷമെന്നാക്കി പാലോളി കമിറ്റി മാറ്റിയതാണ് ഹൈകോടതി തെറ്റിദ്ധരിക്കപ്പെടാന്‍ കാരണമെന്നും ലീഗ് നേതാക്കള്‍ വ്യക്തമാക്കി.

ഹൈകോടതി വിധിയില്‍ സര്‍കാര്‍ ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്. പാലോളി ശുപാര്‍ശകളാണ് റദ്ദാക്കപ്പെട്ടത്. സച്ചാര്‍ കമിറ്റി ശുപാര്‍ശകള്‍ നടപ്പാക്കാന്‍ തടസമില്ല. സര്‍വകക്ഷി യോഗത്തില്‍ സര്‍കാര്‍ നിലപാട് പറഞ്ഞില്ല. ഇനിയും ചര്‍ച്ച നടത്താമെന്നാണ് മറുപടി ലഭിച്ചതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ് പുനസ്ഥാപിക്കണം.

മറ്റു വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് ആനുകൂല്യം നല്‍കുന്നതിന് മുസ്ലിം ലീഗ് എതിരല്ല. അത് സച്ചാര്‍ കമിറ്റി റിപോര്‍ടുമായി കൂട്ടിക്കുഴയ്ക്കരുത്. വ്യക്തമായ തീരുമാനം എടുക്കാതെ നീട്ടിക്കൊണ്ടുപോകുന്ന സര്‍കാര്‍ നിലപാട് അംഗീകരിക്കാനാകില്ലെന്നും കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറും പറഞ്ഞു.

Keywords:  P K Kunhalikutty on minority scholarship, Thiruvananthapuram, News, Politics, Muslim-League, Allegation, Press meet, Students, Education, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script