കോവിഡ് പാകേജായ 20,000 കോടി ബജറ്റ് എസ്റ്റിമേറ്റിലില്ല; രണ്ടാം പിണറായി സര്‍കാരിന്റെ ആദ്യ ബജറ്റ് രാഷ്ട്രീയ പ്രസംഗമാണെന്നും പവിത്രത ഇല്ലാതാക്കിയെന്നും പ്രതിപക്ഷ നേതാവ്

 


തിരുവനന്തപുരം: (www.kvartha.com 04.06.2021) രണ്ടാം പിണറായി സര്‍കാരിന്റെ ആദ്യ ബജറ്റിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത്. ബജറ്റ് രാഷ്ട്രീയ പ്രസംഗമാണെന്നും അതിന്റെ പവിത്രത ഇല്ലാതാക്കിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. നയപ്രഖ്യാപനത്തില്‍ പറയേണ്ടത് ബജറ്റില്‍ പറഞ്ഞുവെന്നും സതീശന്‍ കുറ്റപ്പെടുത്തി.

കരാര്‍, പെന്‍ഷന്‍ കുടിശിക കൊടുക്കുന്നതിനെ പാകേജെന്ന് പറയുന്നത് കബളിപ്പിക്കലാണ്. കോവിഡ് മൂന്നാം തരംഗത്തെക്കുറിച്ച് ബജറ്റില്‍ ഉള്‍പെടുത്തിയതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ കോവിഡ് പാകേജായ 20,000 കോടി ബജറ്റ് എസ്റ്റിമേറ്റിലില്ലെന്നും സതീശന്‍ ആരോപിച്ചു.

കോവിഡ് പാകേജായ 20,000 കോടി ബജറ്റ് എസ്റ്റിമേറ്റിലില്ല; രണ്ടാം പിണറായി സര്‍കാരിന്റെ ആദ്യ ബജറ്റ് രാഷ്ട്രീയ പ്രസംഗമാണെന്നും പവിത്രത ഇല്ലാതാക്കിയെന്നും പ്രതിപക്ഷ നേതാവ്

ദുരിതമനുഭവിക്കുന്നവര്‍ക്ക് നേരിട്ട് പണം നല്‍കുമെന്ന് ബജറ്റില്‍ പറഞ്ഞത് പിന്നീട് തിരുത്തി. കഴിഞ്ഞ പാകേജ് തന്നെ ജനങ്ങളെ വഞ്ചിച്ചു. കരാറുകാരുടെ കുടിശിക തീര്‍ത്തു. മുന്‍ ധനമന്ത്രി തോമസ് ഐസക് ഖജനാവില്‍ ബാക്കിവച്ചെന്നു പറഞ്ഞ അയ്യായിരം കോടി രൂപ എവിടെയെന്നും സതീശന്‍ ചോദിച്ചു.

Keywords:  Opposition Leader VD Satheesan criticizes government over Budget, Thiruvananthapuram, News, Budget, CPM, Politics, Pension, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia