SWISS-TOWER 24/07/2023

ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയം: ഇൻഡ്യന്‍ ഗുസ്‌തി താരം സുമിത് മാലികിന് സസ്‌പെന്‍ഷന്‍

 


ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com 04.06.2021) ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ഇൻഡ്യന്‍ ഗുസ്‌തി താരം സുമിത് മാലികിന് സസ്‌പെന്‍ഷന്‍. ടോക്യോ ഒളിംപിക്‌സിന് ആഴ്‌ചകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് ഈ തിരിച്ചടി. ഇതോടെ താരം ടോക്യോയില്‍ മത്സരിക്കുന്ന കാര്യത്തിൽ ആശങ്ക വർധിച്ചിരിക്കുകയാണ്. ബി സാംപിളും പോസിറ്റീവായാല്‍ സുമിത് മാലിക് വിലക്ക് നേരിടേണ്ടിവരും.

സുമിതിന്‍റെ ബി സാംപിള്‍ പത്താം തിയതിയാണ് പരിശോധിക്കുക. ഇപ്പോൾ താരത്തെ പ്രാഥമികമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. രണ്ടാം പരിശോധനയ്‌ക്ക് ശേഷം തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും റസിലിംഗ് ഫെഡറേഷന്‍ ഓഫ് ഇൻഡ്യ അസി. സെക്രടറി വിനോദ് തോമാര്‍ വ്യക്തമാക്കി.
Aster mims 04/11/2022

ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയം: ഇൻഡ്യന്‍ ഗുസ്‌തി താരം സുമിത് മാലികിന് സസ്‌പെന്‍ഷന്‍

എന്നാല്‍ സുമിത് നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തതായി തോന്നുന്നില്ല എന്ന് കരുതുന്നതായും തോമാര്‍ പറഞ്ഞു. പരിക്കേറ്റതിനെ തുടര്‍ന്ന് ചികില്‍സയിലിരിക്കേ ചില മരുന്നുകള്‍ ഉപയോഗിച്ചതിനാലാവാം പരിശോധനയില്‍ പരാജയപ്പെട്ടത് എന്നാണ് അദേഹത്തിന്‍റെ പ്രതികരണം. ഒളിംപിക്‌സ് തയ്യാറെടുപ്പിനായുള്ള ദേശീയ ക്യാംപിനിടെ താരത്തിന്‍റെ കാല്‍മുട്ടിന് പരിക്കേറ്റിരുന്നു.

2018ലെ കോമണ്‍വെല്‍ത് ഗെയിംസില്‍ സ്വര്‍ണ മെഡല്‍ ജേതാവായ സുമിത് മാലിക് ടോക്യോ ഒളിംപിക്‌സില്‍ 125 കിലോ വിഭാഗത്തിലാണ് മത്സരിക്കേണ്ടത്. ഇതിനകം 11 വിഭാഗങ്ങളിലായി 100 താരങ്ങളാണ് ഇൻഡ്യയില്‍ നിന്ന് ടോക്യോയിലേക്ക് മത്സരിക്കാൻ പോവുന്നത്. ഇതില്‍ എട്ട് പേര്‍ ഗുസ്‌തി താരങ്ങളാണ്.

Keywords:  News, New Delhi, India, National, Suspension, Wrestling, Olympics, Wrestler Sumit Malik, Sumit Malik, Dope test, Olympic-bound wrestler Sumit Malik fails dope test, provisionally suspended.     

< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia