ഓൺലൈൻ പഠനത്തിന് വിദ്യാർഥികൾക്ക് ഇന്റർനെറ്റ് ഡാറ്റ സൗജന്യമായി നൽകണമെന്ന് എൻ എസ് എൽ

 


കോഴിക്കോട്: (www.kvartha.com 10.06.2021) ഓൺലൈൻ പഠനത്തിന് വിദ്യാർഥികൾക്ക് ഇന്റർനെറ്റ് ഡാറ്റ സൗജന്യമായി നൽകണമെന്ന് നാഷനൽ സ്റ്റുഡന്റ് ലീഗ് (എൻ എസ് എൽ) സംസ്ഥാന കമിറ്റി ആവശ്യപ്പെട്ടു. പുതിയ അധ്യായന വർഷം തുടങ്ങിയതോടെ  ഓൺലൈൻ പഠനം എല്ലാ കുട്ടികൾക്കും ലഭിക്കാത്ത സാഹചര്യമുണ്ട്. ഒരു വീട്ടിൽ തന്നെ ഒന്നിലധികം വിദ്യാർഥികൾ ഉണ്ടാകുമ്പോൾ നിലവിൽ മൊബൈൽ നെറ്റ്‌വർകുകൾ നൽകുന്ന ഡാറ്റാ സൗജന്യം തികയാതെ വരികയാണ്. ഇത്തരം വീടുകളിൽ ഓൺലൈൻ പഠനം അപ്രാപ്യമാവുകയാണ്. 

                                      
ഓൺലൈൻ പഠനത്തിന് വിദ്യാർഥികൾക്ക് ഇന്റർനെറ്റ് ഡാറ്റ സൗജന്യമായി നൽകണമെന്ന് എൻ എസ് എൽ


ഈ പാശ്ചാത്തലത്തിൽ കെ ഫോൺ പദ്ധതിയിലൂടെയോ, മറ്റു പദ്ധതികളിലൂടെയോ പാവപെട്ട കുട്ടികൾക്ക് പഠിക്കാനുള്ള ഇന്റർനെറ്റ് ഡാറ്റ സൗജന്യമായും മറ്റു കുട്ടികൾക്ക് സൗജന്യ നിരക്കിൽ ഇന്റർനെറ്റ് സൗകര്യം  ലഭിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയും വേണമെന്ന് എൻ എസ് എൽ ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് എൻ എം മശ്ഊദ് അധ്യക്ഷത വഹിച്ചു. റിസ്‌വാൻ മമ്പാട്, അലി ഹംദാൻ ഇ സി, സ്വലാഹുദ്ദീൻ കൊടുവള്ളി സംസാരിച്ചു. മുആദ് ബി കെ പടുപ്പ് സ്വാഗതവും ഹബീബ് റഹ്‌മാൻ നന്ദിയും പറഞ്ഞു.

Keywords:  Kozhikode, Kerala, News, Students, President, Mobile, Study, Internet, State, NSL urges to provide free internet data to students for online study.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia