അപകടം നടന്ന സ്ഥലത്തെ റോഡ് മുഴുവൻ ചുവന്ന നിറത്തിലുള്ള ദ്രാവകം: എന്താണെന്ന് അറിയാതെ ആശങ്കയിലായി ജനങ്ങൾ: പിന്നീട് സത്യാവസ്ഥ വെളിപ്പെടുത്തി പൊലീസ്

 


ലൻഡൻ: (www.kvartha.com 05.06.2021) ലൻഡനിലെ കേംബ്രിഡ്ജ്‌ഷെയറില്‍ നടന്ന ഒരു റോഡപകടത്തിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർചാ വിഷയം. രണ്ട് ലോറികള്‍ തമ്മിൽ കൂട്ടിമുട്ടി അപകടം സംഭവിച്ചു. ആർക്കും പരിക്കുകൾ ഇല്ല. എന്നാൽ അപകടം നടന്ന സ്ഥലത്ത് ചുവന്ന നിറത്തിലുള്ള ദ്രാവകം പരന്നു. ഇത് എന്താണെന്നറിയാതെ ഒരു പറ്റം ആളുകളും പൊലീസുമെല്ലാം ആദ്യം ആശയകുഴപ്പത്തിലായി.

റോഡിന് മുകളിലായി പരന്ന ദ്രാവകം വഴുവഴുപ്പുള്ളതായിരുന്നതിനാല്‍ തന്നെ വാഹനങ്ങള്‍ക്ക് നീങ്ങുന്നതിനും ബുദ്ധിമുട്ടുണ്ടായിരുന്നു. അപകടം വെറുതെ കണ്ട് മടങ്ങിയവർ സംഭവസ്ഥലത്ത് ചോരപ്പുഴയാണെന്ന് മറ്റുള്ളവരെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു.

അപകടം നടന്ന സ്ഥലത്തെ റോഡ് മുഴുവൻ ചുവന്ന നിറത്തിലുള്ള ദ്രാവകം: എന്താണെന്ന് അറിയാതെ ആശങ്കയിലായി ജനങ്ങൾ: പിന്നീട് സത്യാവസ്ഥ വെളിപ്പെടുത്തി പൊലീസ്

പക്ഷെ അടുത്ത മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സംഗതിയുടെ സത്യാവസ്ഥ പുറത്തായി. അപകടത്തില്‍ പെട്ട ഒരു ലോറിയില്‍ തക്കാളി സോസിന്റെയും ഒലിവ് ഓയിലിന്റെയും ലോഡ് ആയിരുന്നു ഉണ്ടായിരുന്നത്. അപകടം സംഭവിച്ചപ്പോള്‍ ലോഡിന്റെ വലിയൊരു ഭാഗം മുഴുവന്‍ റോഡിലാവുകയും എല്ലാം തമ്മില്‍ യോജിച്ച് കൊഴുപ്പുള്ള ദ്രാവകം പോലെ ആയിത്തീരുകയുമാണുണ്ടായത്.

ഇക്കാര്യം ഒടുവില്‍ സമൂഹ മാധ്യമങ്ങളിലൂടെ പൊലീസ് ഉദ്യോഗസ്ഥർ തന്നെ വിശദീകരിച്ചു. സോസും ഒലിവ് ഓയിലും ആയ സ്ഥിതിക്ക് അല്‍പം പാസ്തയോ, പെസ്റ്റോയോ, ബേസിലോ ചേര്‍ത്താല്‍ മതി എന്നെല്ലാം ഉള്ള തരത്തിലേക്കായി ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചര്‍ചകള്‍.

Keywords:  News, London, World, Accident, Social Media, Viral, Police, Not Blood, Red Spillage At UK Car Crash Site Was Actually Tomato Puree.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia