SWISS-TOWER 24/07/2023

വാക്സിനെടുത്ത്, സൗജന്യമായി ബിയർ കഴി‍ച്ച് സന്തോഷത്തോടെ ജീവിക്കൂ: കൂടുതൽ ജനങ്ങളിലേക്ക് വാക്സിൻ എത്തിക്കാൻ പ്രഖ്യാപനം നടത്തി ജോ ബൈഡൻ

 


ADVERTISEMENT

വാഷിം​ഗ്ടൺ: (www.kvartha.com 03.06.2021) കോവിഡിനെതിരെ വാക്സിനേഷൻ സ്വീകരിക്കുന്നവർക്ക് സൗജന്യമായി ബിയർ വാ​ഗ്ദാനം ചെയ്ത് ജോ ബൈഡൻ. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ 70 ശതമാനം ആളുകളിലേക്കും വാക്സീൻ എത്തിക്കണമെന്ന ലക്ഷ്യം മുൻനിർത്തിയാണ് വൈറ്റ് ഹൗസ് ഈ പ്രഖ്യാപാനം നടത്തിയിരിക്കുന്നത്. ജൂലൈ നാലിനാണ് അമേരിക സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്.
Aster mims 04/11/2022

വാക്സിനെടുത്ത്, സൗജന്യമായി ബിയർ കഴി‍ച്ച് സന്തോഷത്തോടെ ജീവിക്കൂ: കൂടുതൽ ജനങ്ങളിലേക്ക് വാക്സിൻ എത്തിക്കാൻ പ്രഖ്യാപനം നടത്തി ജോ ബൈഡൻ

വാക്സിനേഷൻ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയിലേക്ക് നിരവധി സമ്മാനങ്ങളാണ് വൈറ്റ് ഹൗസ് വാഗ്ദാനം ചെയ്തിരിക്കുന്നത്. വാക്സിനേഷന്റെ പ്രയോജനവും പ്രാധാന്യവും ജനങ്ങളിലേക്ക് എത്തിക്കുന്നതിനും സ്വകാര്യ മേഖലയുടെയും പൊതുമേഖലയുടെയും പങ്കാളിത്തവും ഉറപ്പാക്കി.കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് രാജ്യത്തെ തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ് ജോ ബൈഡൻ.

വാക്സിൻ എടുക്കാൻ പേടി വേണ്ടെന്നും വാക്സിനെടുത്ത്, ബിയർ കഴി‍ച്ച് സന്തോഷത്തോടെ ജീവിക്കൂ എന്നുമാണ് ബൈഡന്റെ പ്രഖ്യാപനം. അമേരികയിലെ ജനസംഖ്യയുടെ 62.8 ശതമാനം പേർ ഇതുവരെ ഒരു ഡോസ് വാക്സീനെങ്കിലും സ്വീകരിച്ചിട്ടുള്ളവരാണ്. 133.6 ദശലക്ഷം പേർ പൂർണമായി വാക്സീൻ സ്വീകരിച്ചവരാണ്.

Keywords:  News, Washington, America, World, Vaccine, COVID-19, Corona, Joe Biden, No fear, only beer: Joe Biden offers free brew to get Americans vaccinated against Covid-19.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia