SWISS-TOWER 24/07/2023

മാഗി ഉള്‍പെടെ തങ്ങളുടെ 60 ശതമാനം ഉല്‍പന്നങ്ങളും ആരോഗ്യത്തിന് ഗുണകരമല്ലെന്ന് സമ്മതിച്ച് നെസ്‌ലെ

 


ADVERTISEMENT


ലണ്ടന്‍: (www.kvartha.com 02.06.2021) മാഗി ഉള്‍പെടെ തങ്ങളുടെ ഭൂരിപക്ഷം ഭക്ഷ്യ ഉല്‍പന്നങ്ങളും അനാരോഗ്യകരമാണെന്ന് നെസ്‌ലെയുടെ അഭ്യന്തര റിപോര്‍ട്. തങ്ങളുടെ അനാരോഗ്യകരമായ പ്രവണതകള്‍ മറികടക്കാനായുള്ള നടപടികളിലാണ് കമ്പനിയെന്നും മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു.
Aster mims 04/11/2022

ബ്രിടീഷ് മാധ്യമമായ ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപോര്‍ട് പ്രകാരം കമ്പനിയുടെ ഉയര്‍ന്ന തസ്തികകളിലുള്ള എക്‌സിക്യൂടീവുകള്‍ക്ക് അയച്ച റിപോര്‍ടിലാണ് ഇക്കാര്യം പറയുന്നത്. ചോക്‌ളേറ്റുകള്‍ അടക്കമുള്ള 60 ശതമാനം നെസ്‌ലെ ഉല്‍പന്നങ്ങളും ആരോഗ്യസ്ഥിതിക്ക് ഗുണകരമാകുന്നതല്ല എന്നാണ് റിപോര്‍ടിലെ പ്രധാന ഉള്ളടക്കം.

ചില തരം ഉല്‍പന്നങ്ങള്‍ എത്രതന്നെ ആരോഗ്യകരമാക്കാന്‍ ശ്രമിച്ചാലും സാധിക്കില്ലെന്നും നെസ്‌ലെ പറയുന്നു. കമ്പനിയുടെ 37 ശതമാനം ഉല്‍പന്നങ്ങള്‍ ആസ്‌ട്രേലിയയിലെ ഫുഡ് റേറ്റിങ്ങില്‍ 5ല്‍ 3.5 സ്റ്റാറില്‍ അധികം നേടിയിട്ടുണ്ട്. കമ്പനിയുടെ വെള്ളവുമായും പാലുമായും ബന്ധപ്പെട്ട ഉല്‍പന്നങ്ങള്‍ മികച്ച ഗുണനിലവാരം പുലര്‍ത്തുന്നായി റിപോര്‍ടില്‍ പറയുന്നു.

മാഗി ഉള്‍പെടെ തങ്ങളുടെ 60 ശതമാനം ഉല്‍പന്നങ്ങളും ആരോഗ്യത്തിന് ഗുണകരമല്ലെന്ന് സമ്മതിച്ച് നെസ്‌ലെ


വെള്ളവുമായി ബന്ധപ്പെട്ട 82 ശതമാനം ഉല്‍പന്നങ്ങളും പാലുമായി ബന്ധപ്പെട്ട 60 ശതമാനം ഉല്‍പന്നങ്ങളും 3.5 സ്റ്റാറില്‍ അധികം നേടിയിട്ടുണ്ട്. ഉല്‍പന്നങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താന്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും നെസ്‌ലെ പറയുന്നു.

ബേബി ഫുഡ്, വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ഭക്ഷണം, കോഫി, മെഡികല്‍ ഉല്‍പന്നങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ റിപോര്‍ടില്‍ ഉള്‍പെടുത്തിയിട്ടില്ല.

Keywords:  News, World, International, London, Food, Health, Business, Finance, Nestlé document says majority of its food portfolio is unhealthy
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia