മ്യാന്മറില്‍ വീണ്ടും കുരുതി; ആയുധങ്ങള്‍ക്കായി തെരച്ചിലിനെത്തിയ സൈന്യത്തിനെതിരെ പ്രതിഷേധിച്ച 20 പേര്‍ കൊല്ലപ്പെട്ടു

 



നായ്പിഡാവ്: (www.kvartha.com 06.06.2021) ജനാധിപത്യ സര്‍കാരിനെ അട്ടിമറിച്ച് അധികാരം പിടിച്ച സൈന്യത്തിനെതിരെ പ്രതിഷേധം തുടരുന്ന മ്യാന്മറില്‍ വീണ്ടും കുരുതി. ആയുധങ്ങള്‍ക്കായി തെരച്ചിലിനെത്തിയ സൈന്യത്തിനെതിരെ പ്രതിഷേധിച്ച 20 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

മ്യാന്മറില്‍ വീണ്ടും കുരുതി; ആയുധങ്ങള്‍ക്കായി തെരച്ചിലിനെത്തിയ സൈന്യത്തിനെതിരെ പ്രതിഷേധിച്ച 20 പേര്‍ കൊല്ലപ്പെട്ടു


സൈന്യത്തിനെതിരെ പ്രതിഷേധിച്ച നാട്ടുകാരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെയോടെയാണ് ഗ്രാമീണ മേഖലയില്‍ തെരച്ചിലിനെന്ന പേരില്‍ സൈന്യം കൂട്ടമായി ഇറങ്ങിയത്. ചെറുത്തുനിന്ന നാട്ടുകാര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. 

അയേയര്‍വാഡി നദീതട മേഖലയില്‍ ശനിയാഴ്ചയുണ്ടായ സൈനിക ആക്രമണം രണ്ടു മാസത്തിനിടെ രാജ്യത്ത് പ്രശ്‌നം വീണ്ടും രൂക്ഷമാകുന്നതിന്റെ സൂചനയായി കണക്കാക്കുന്നു. ഫെബ്രുവരി ഒന്നിന് സൈന്യം ഭരണം പിടിച്ച ശേഷം ഇതുവരെ സൈനിക നടപടികളില്‍ 845 നാട്ടുകാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 

Keywords:  News, World, International, Myanmar, Attack, Killed, Army, Myanmar junta forces reportedly kill 20 civilians in fresh clashes
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia