മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്ന് അപകടം; ഒരാള്‍ മരിച്ചു, 5 പേര്‍ക്ക് പരിക്ക്
Jun 7, 2021, 11:13 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 07.06.2021) സബര്‍ബന്‍ ബാന്ദ്രയിലെ രണ്ട് നിലകളുള്ള വീടിന് സമീപം നാല് നില കെട്ടിടം തകര്‍ന്ന് വീണ് 28 കാരന്‍ മരിച്ചു. ഒരു സ്ത്രീ ഉള്‍പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ 1.45 ഓടെയാണ് സംഭവം. അഗ്‌നിശമന സേനാംഗങ്ങള്‍ 11 പേരെ രക്ഷപ്പെടുത്തി. ചില പ്രദേശവാസികള്‍ ആറ് പേരെ രക്ഷപ്പെടുത്തി.

അപകടത്തില്‍ ആര്‍ക്കും ഗുരുതര പരിക്കില്ലെന്ന് ബാന്ദ്ര എം എല്‍ എ പറഞ്ഞു. രക്ഷപ്പെടുത്തിയവരും പരിക്കേറ്റവരുമായവരെ ബാന്ദ്രയിലെ ഭാഭ ആശുപത്രിയിലേക്കും സാന്റാക്രൂസിലെ വി എന്‍ ദേശായി ആശുപത്രിയിലേക്കും അയച്ചതായി അധികൃതര്‍ അറിയിച്ചു.
കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള ജോലികള്‍ക്കൊപ്പം ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ അധികൃതര്‍ ഇപ്പോഴും തെരച്ചില്‍ തുടരുകയാണെന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.