അധ്യാപക ക്ഷാമം: സ്കൂളുകൾ വഴിയുള്ള ഓൺലൈൻ ക്ലാസുകൾ തുടങ്ങാനിരിക്കെ എൽപി, യുപി വിഭാഗത്തിൽ നൂറിലധികം സ്കൂളുകളിൽ അധ്യാപകരില്ല

 


തിരുവനന്തപുരം: (www.kvartha.com 01.06.2021) സംസ്ഥാനത്ത് സ്കൂളുകൾ വഴിയുള്ള ഓൺലൈൻ ക്ലാസുകൾ തുടങ്ങാനിരിക്കെ പല സ്കൂളുകളിലും മുന്നിലുള്ളത് രൂക്ഷമായ അധ്യാപക ക്ഷാമം. എൽപി, യുപി വിഭാഗത്തിൽ നൂറിലധികം സ്കൂളുകളിലും അധ്യാപകരില്ല. വിരമിക്കുന്നവരുടെ എണ്ണം കൂടി ചേർത്താൽ പ്രധാനാധ്യാപകരില്ലാത്ത സ്കൂളുകളുടെ എണ്ണം സംസ്ഥാനത്ത് 1600 കവിയുമെന്നാണ് ഏകദേശ കണക്ക്.

മൂവാറ്റുപുഴ മേക്കടമ്പ് എൽപി സ്കൂളിലെയും സ്ഥിതി വ്യത്യസ്തമല്ല. പ്രധാന അധ്യാപകനും ഒരൊറ്റ അധ്യാകരുമില്ല. താത്കാലിക നിയമനങ്ങളെ ആശ്രയിച്ചാകും ഇക്കുറിയും അദ്ധ്യയനം.

കൊല്ലം കറവൂർ സ്കൂളിൽ 1 മുതൽ 5 വരെ ക്ലാസുകളിലായി 95 കുട്ടികളുണ്ട്. ആകെയുള്ളത് പ്രധാനാധ്യാപിക മാത്രം. കൊല്ലം പന്തപ്ലാവ് സ്കൂളിൽ 46 കുട്ടികൾക്ക് ഒരധ്യാപകൻ പോലുമില്ല. മലപ്പുറത്ത് 13 സ്കൂളുകളിൽ ഇതാണ് സ്ഥിതി. സംസ്ഥാനത്താകെ 72 എൽ പി സ്കൂളുകളിലും 32 യു പി സ്കൂളുകളിലും ഒറ്റയധ്യാപകരും ഇല്ലാത്തതോ പ്രധാനാധ്യാപകൻ മാത്രമുള്ളതോ ഒരധ്യാപകൻ മാത്രമുള്ളതോ ആണ്. പകരം ആളെ വെച്ചാണ് ഇവിടെയെല്ലാം പഠനം.

കൂടുതൽ ശ്രദ്ധ വേണ്ട ഹൈസ്കൂൾ, ഹയർസെകൻഡറി വിഭാഗങ്ങളിലും വലിയ കുറവുണ്ട്. ഓൺലൈനിൽ ക്ലാസിന് അതത് അധ്യാപകർ തന്നെ വേണമെന്നതിനാൽ പ്രതിസന്ധിയുറപ്പ്. മൊത്തം അധ്യാപക ഒഴിവുകൾ 6000നും മുകളിലാണെന്ന് അനൗദ്യോഗിക കണക്കുകൾ. കഴിഞ്ഞ ദിവസത്തെ റിടയർമെന്റ് കൂടി ചേർന്നാൽ ഇത് കൂടും.

അധ്യാപക ക്ഷാമം: സ്കൂളുകൾ വഴിയുള്ള ഓൺലൈൻ ക്ലാസുകൾ തുടങ്ങാനിരിക്കെ എൽപി, യുപി വിഭാഗത്തിൽ നൂറിലധികം സ്കൂളുകളിൽ അധ്യാപകരില്ല

ഹയർസെകൻഡറി വിഭാഗത്തിൽ ആകെ 1236 ഒഴിവുകളിൽ 320 പേർക്ക് നിയമന ഉത്തരവ് കിട്ടി. അതേസമയം 152 പേർ അഡ്വൈസ് മെമോ ലഭിച്ചവരാണ്. ഒരു വർഷം മുമ്പ് നിയമന ഉത്തരവ് കിട്ടിയിട്ടും സ്കൂളുകൾ തുറക്കാത്തതിനാൽ ജോലിക്ക് കയറാനാകാത്തവരാണ് കൂടുതൽ.

ഭാഗികമായെങ്കിലും ജൂലൈ മുതൽ ക്ലാസുകൾ ഓൺലൈനായും തുടങ്ങുകയാണ്. അപ്പോഴേക്കും പ്രതിസന്ധി പരിഹരിക്കാനാകുമോയെന്ന് ഉറപ്പില്ല. എന്നാൽ സാമ്പത്തിക പ്രതിസന്ധി അടക്കം കണക്കിലെടുത്ത് നേരിട്ട ക്ലാസുകൾ തുടങ്ങിയ ശേഷം മതി നിയമനമെന്ന നിലപാടിലാണ് സർകാർ.

Keywords:  News, Thiruvananthapuram, School, Education, Kerala, State, More than 100 schools in the LP and UP sections are without teachers. < !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia