ഭൂമിയും തൊഴിലും ഭക്ഷണവും നിഷേധിക്കുന്ന നടപടികളാണ് അഡ്മിനിസ്‌ട്രേറ്റർ സ്വീകരിക്കുന്നത്: ലക്ഷദ്വീപ് ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബ്ലോക് കോൺഗ്രസ് കമിറ്റി

 


മൊറയൂർ: (www.kvartha.com 04.06.2021) ലക്ഷദ്വീപിൽ ജനാധിപത്യം പുനസ്ഥാപിക്കുക, ജനവിരുദ്ധ നിയമങ്ങളും ഭരണനയങ്ങളും പിൻവലിക്കുക, അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് കേന്ദ്ര സർകാർ നിലപാടിനെതിരെ പ്രതിഷേധിച്ച് മൊറയൂർ ബ്ലോക് കോൺഗ്രസ് കമിറ്റി. ദ്വീപ് നിവാസികൾക്ക് വേണ്ടി പോസ്റ്റ് ഓഫീസിന് മുൻപിൽ ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു.

ഭൂമിയും തൊഴിലും ഭക്ഷണവും നിഷേധിക്കുന്ന നടപടികളാണ് അഡ്മിനിസ്‌ട്രേറ്റർ സ്വീകരിക്കുന്നത്: ലക്ഷദ്വീപ് ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബ്ലോക് കോൺഗ്രസ് കമിറ്റി

ഭൂമിയും തൊഴിലും ഭക്ഷണവും നിഷേധിക്കുന്ന നടപടികളാണ് അഡ്മിനിസ്‌ട്രേറ്റർ സ്വീകരിച്ചുവരുന്നത് ഐക്യദാർഢ്യ സദസ് ഉദ്ഘാടനം ചെയ്തു കൊണ്ടു ഡിസിസി ജനറൽ സെക്രടറി സക്കീർ പുല്ലാര പറഞ്ഞു.

കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ പരിപടിയിൽ ബ്ലോക് കോൺഗ്രസ് പ്രസിഡണ്ട് സത്യൻ പൂക്കോട്ടൂർ, വൈസ് പ്രസിഡണ്ട് ഇഖ്ബാൽ കൊടക്കാടൻ, മൊറയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ആനത്താൻ അജ്മൽ എന്നിവർ പങ്കെടുത്തു.

Keywords:  News, Kerala, Malappuram, Congress, UDF, Lakshadweep, State, Morayur Block Congress Committee, Block Congress Committee, Morayur Block Congress Committee declares solidarity with people of Lakshadweep.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia