വെബ്സീരിസുമായി ജനപ്രിയ താരം അപ്പാനി ശരതും ഭാര്യ രേഷ്മയും; 'മോണിക്ക' ഉടൻ പ്രേക്ഷകർക്ക് മുന്നിൽ

കൊച്ചി: (www.kvartha.com 30.06.2021) അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രം മതി അപ്പാനി ശരത് എന്ന അതുല്യ നടനെ ഓർത്തെടുക്കാൻ. പിന്നീടങ്ങോട് നിരവധി ചിത്രങ്ങൾ ചെയ്‌തെങ്കിലും അങ്കമാലി ഡയറീസിലെ അപ്പാനി രവിയേ മലയാളികൾ എന്നും മനസിലേറ്റിയിട്ടുണ്ട്. ഇപ്പോഴിതാ ജനപ്രിയ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ചേക്കേറിയ അപ്പാനി ശരത് പ്രേക്ഷകരെ ഞെട്ടിക്കാന്‍ സ്വന്തം വെബ്‌ സീരീസുമായെത്തുന്നതാണ് പുതിയ വാർത്ത.

ക്യാന്റീലൂപ് മീഡിയ പ്രൊഡക്ഷൻ, കാനഡ അവതരിപ്പിക്കുന്ന മോണിക്ക എന്ന വെബ് സീരീസ് ഉടൻ പ്രേക്ഷകരുടെ മുന്നിൽ എത്തും. അപ്പാനി ശരത് കഥയെഴുതി സംവിധാനം ചെയ്യുന്ന സീരിസിന്റെ തിരക്കഥ മനു സി പ്ലാവിളയാണ്. പൂർണമായും ഇൻഡോറിൽ സിങ്ക് സൗണ്ടിൽ ഷൂട് ചെയ്ത മോണിക്ക ഒരു ഫാമിലി കോമഡി ത്രില്ലെർ ആണ്.

കാനഡയിലും കേരളത്തിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ഈ വെബ് സീരീസ് നിർമിച്ചിരിക്കുന്നത്, കാനഡയിലെ ടൊറൊന്റോ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ക്യാന്റീലൂപ് മീഡിയ കോർപ് എന്ന പ്രൊഡക്ഷൻ കമ്പനി ആണ്.

അപ്പാനി ശരതിന്റെ ജീവിത പങ്കാളി രേഷ്മ ശരത് ആണ് നായിക. അപ്പാനിയെ കൂടാതെ സിനോജ്, ഷൈനാസ് ഇല്യാസ്, കൃപേഷ് അയ്യപ്പൻ കുട്ടി, അഫ്രീൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

News, Kochi, Web serial, Social Media, Actor, Actress, Kerala, State, Entertainment, Monica, Apani Sarath,

വിഷ്ണു നിർമാണം നിർവഹിക്കുന്ന മോണിക്കയിൽ സിബി ജോസഫ് ക്യാമറയും ഫ്രാൻസിസ് ലൂയിസ് എഡിറ്റിംഗും നിർവഹിക്കുന്നു. അപ്പാനി എഴുതി അക്ഷയ് സംഗീതം നലകിയിരിക്കുന്ന ഒരു മലയാള റാപ്ഗാനവും ഇതിൽ ഉണ്ട്. ഇംഗ്ലീഷ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് ദിവ്യ വിഷ്ണുവാണ്‌. മായ അമ്പാടി, അക്ഷയ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. വസ്ത്രലങ്കാരം ആൽഫ്രഡ്‌, സ്റ്റിൽസ് അനു.

ചിരിയും ചിന്തയും കൂട്ടിയിണക്കി നിത്യജീവിതത്തിലെ കൊച്ചുകൊച്ചു മുഹൂര്‍ത്തങ്ങളിലൂടെയാണ് ഇതിന്റെ കഥ സഞ്ചരിക്കുന്നത്.

ഗൗരവമേറിയ വിഷയങ്ങളാണ് ചര്‍ച ചെയ്യുന്നതെങ്കിലും വളരെ തമാശയോടെ എല്ലാവരെയും രസിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ശരത് പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് തന്നെയായിരുന്നു 'മോണിക്ക'യുടെ ചിത്രീകരണം. ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് 'മോണിക്ക'യുടെ പിന്നില്‍ ശരത് കൂട്ടിച്ചേർത്തു.

Keywords: News, Kochi, Web serial, Social Media, Actor, Actress, Kerala, State, Entertainment, Monica, Apani Sarath, 'Monica'; Popular actress Apani Sarath and wife Reshma with new web series.
< !- START disable copy paste -->


Post a Comment

Previous Post Next Post