SWISS-TOWER 24/07/2023

മരുന്ന് ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം; കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ ബ്ലാക് ഫംഗസിന് മരുന്ന് എത്തിച്ചു

 



കോഴിക്കോട്: (www.kvartha.com 03.06.2021) കോവിഡിനൊപ്പം ആരോഗ്യ മേഖലയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ബ്ലാക് ഫംഗസിന് കോഴികോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ മരുന്ന് എത്തിച്ചു. കഴിഞ്ഞ ഞായറാഴ്ച മുതല്‍ മെഡികല്‍ കോളേജില്‍ മരുന്ന് ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്നാണ് 20 വയല്‍ മരുന്ന് കഴിഞ്ഞ ദിവസം രാത്രിയില്‍ എത്തിച്ചത്.
Aster mims 04/11/2022

മരുന്ന് ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം; കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ ബ്ലാക് ഫംഗസിന് മരുന്ന് എത്തിച്ചു


ബ്ലാക് ഫംഗസ് ചികിത്സക്കായി ഉപയോഗിക്കുന്ന ലൈപോസോമല്‍ ആംഫോടെറിസിന്‍, ആംഫോടെറിസിന്‍ എന്നീ രണ്ട് മരുന്നുകളുടെയും സ്റ്റോക് തീര്‍ന്നതാണ് പ്രതിസന്ധിക്ക് കാരണമായത്. ലൈപോസോമില്‍ ആംഫോടെറിസിന്‍ എന്ന മരുന്നാണ് എത്തിച്ചത്. എന്നാല്‍ ആംഫോടെറിസിന്‍ മരുന്ന് ഇതുവരെയും എത്തിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ മരുന്ന് എത്തിയില്ലെങ്കില്‍ വീണ്ടും പ്രതിസന്ധിയുണ്ടാകുമെന്നും മെഡികല്‍ കോളജ് സൂപ്രണ്ട് പറഞ്ഞു.

നിലവില്‍ 16 രോഗികളാണ് മെഡികല്‍ കോളജില്‍ ചികിത്സയിലുള്ളത്. ഇതില്‍ നാല് രോഗികള്‍ ഗുരുതരാവസ്ഥയിലുമാണ്.

Keywords:  News, Kerala, State, Kozhikode, Drugs, Diseased, Health, Patient, Treatment, Medicine for black fungus has reached Kozhikode Medical College Hospital
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia