അമ്മയുടെ ആശുപത്രി ബിൽ അടയ്ക്കാൻ 50 ലക്ഷം വേണം; അതിന് വേണ്ടി യുവാവ് ചെയ്തത് ആരെയും അതിശയിപ്പിക്കുന്ന കാര്യം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 06.06.2021) സ്വന്തം അമ്മയുടെ ആശുപത്രി ബിൽ അടയ്ക്കാൻ 50 ലക്ഷം രൂപ വേണം. എന്നാൽ അതിന് വേണ്ടി യുവാവ് പ്രമുഖ ബാങ്കിലെത്തി ബോംബ് ഭീഷണി മുഴക്കിയെന്നാണ് റിപോർട്. മഹാരാഷ്ട്രയിലെ വാർധയിലാണ് സംഭവം. അമ്മയുടെ മെഡികൽ ബിലിനായി യോഗേഷ് കുബാഡെ എന്ന യുവാവാണ് ബാങ്കിന്‍റെ ബ്രാഞ്ചിലെത്തി വ്യാജ ബോബ് ഭീഷണി മുഴക്കിയെന്ന് റിപോർട് പുറത്തുവരുന്നത്.

എന്നാൽ യുവാവിനെ പൊലീസ് കയ്യോടെ പിടികൂടുകയും ചെയ്തു. 'പതിനഞ്ച് മിനിറ്റിനുള്ളില്‍ 50 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ബാങ്ക് ബോംബിട്ട് തകര്‍ക്കും എന്ന പ്ലകാര്‍ഡുമായാണ് യോഗേഷ് ഭീഷണി മുഴക്കിയത്. ബാങ്കിന് തൊട്ടുമുന്നിലായിരുന്നു പൊലീസ് സ്റ്റേഷന്‍ സ്ഥിതി ചെയ്തിരുന്നത്. ബാങ്ക് ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് വ്യാജ ബോംബുമായെത്തിയ യുവാവിനെ കയ്യോടെ പിടി കൂടി.
Aster mims 04/11/2022

അമ്മയുടെ ആശുപത്രി ബിൽ അടയ്ക്കാൻ 50 ലക്ഷം വേണം; അതിന് വേണ്ടി യുവാവ് ചെയ്തത് ആരെയും അതിശയിപ്പിക്കുന്ന കാര്യം

തന്‍റെ മാതാവിന്‍റെ മെഡികല്‍ ബിലുകള്‍ അടയ്കാനാണ് ഇങ്ങനൊരു മാര്‍ഗം സ്വീകരിച്ചതെന്നാണ് യുവാവ് പറഞ്ഞെന്ന് സേവാഗ്രാം പൊലീസ് സബ് ഇൻസ്പെക്ടർ ഗണേഷ് സയ്ക്കർ പറഞ്ഞു.

ഡിജിറ്റല്‍ വാച്, പ്ലാസ്റ്റര്‍ ഓഫ് പാരീസ് നിറച്ച ആറോളം പ്ലാസ്റ്റിക് പൈപുകളും ഉപയോഗിച്ചായിരുന്നു യുവാവ് വ്യാജ ബോംബ് നിര്‍മിച്ചത്. ഇയാളില്‍ നിന്ന് പൊലീസ് കഠാരയും എയര്‍ ഗണും കണ്ടെടുത്തു. ഓണ്‍ലൈനിലൂടെയാണ് പ്രതി ബോംബ് നിര്‍മിക്കാനുള്ള സാധനങ്ങള്‍ വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തില്‍ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന്  ഗണേഷ് സയ്ക്കർ പറഞ്ഞു.

Keywords:  News, Mumbai, National, India, Bomb, Bank, Police, Maharashtra, Man With Fake 'Bomb' Demands ₹ 55 Lakh From Bank To Pay Medical Bills In Maharashtra: Cops.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script