മുറി വൃത്തിയാക്കാന്‍ പറഞ്ഞതിന്റെ വിരോധത്തില്‍ ബന്ധുവിനെ കുത്തിക്കൊലപ്പെടുത്തി; ടാക്സി ഡ്രൈവര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ

ദുബൈ: (www.kvartha.com 30.06.2021) മുറി വൃത്തിയാക്കാന്‍ പറഞ്ഞതിന്റെ വിരോധത്തില്‍ ബന്ധുവിനെ കുത്തിക്കൊലപ്പെടുത്തിയ ടാക്സി ഡ്രൈവര്‍ക്ക് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. 40 കാരനായ പാക് പൗരനെയാണ് കോടതി ശിക്ഷിച്ചത്.

നേരത്തെ കീഴ്കോടതി ഇയാള്‍ക്ക് 10 വര്‍ഷം തടവുശിക്ഷയാണ് വിധിച്ചത്. പിന്നീട് വീണ്ടും വിചാരണ നടത്തി മേല്‍കോടതി ജീവപര്യന്തം വിധിക്കുകയായിരുന്നു. 2019 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ദുബൈ ഹോര്‍ അല്‍ അന്‍സിലെ താമസ സ്ഥലത്ത് വെച്ചാണ് ഇയാള്‍ ബന്ധുവിനെ കൊലപ്പെടുത്തിയത്.

Man jailed for life for stabbing case, Dubai, News, Life Imprisonment, Killed, News, Gulf, World

കൊല്ലപ്പെട്ടയാള്‍ തന്നോട് പലപ്പോഴും മോശമായി പെരുമാറുമായിരുന്നുവെന്നും, സംഭവ ദിവസം മുറി വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടതിനാലാണ് കുത്തിക്കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.

Keywords: Man jailed for life for stabbing case, Dubai, News, Life Imprisonment, Killed, News, Gulf, World.

Post a Comment

Previous Post Next Post