SWISS-TOWER 24/07/2023

കൗമാരക്കാരനെ ലൈംഗികമായി പീഡിപ്പിച്ച് വ്യാജ ബലാത്സംഗ കേസ് ചുമത്തി പണം തട്ടാന്‍ ശ്രമം; മധ്യപ്രദേശില്‍ 35കാരി അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ഭോപാല്‍: (www.kvartha.com 03.06.2021) കൗമാരക്കാരനെ ലൈംഗികമായി പീഡിപ്പിച്ച് വ്യാജ ബലാത്സംഗ കേസ് ചുമത്തി പണം തട്ടാന്‍ ശ്രമിച്ച 35കാരി അറസ്റ്റില്‍. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലാണ് സംഭവം. 16കാരനെ ഉപദ്രവിച്ചകേസില്‍ പോക്‌സോ വകുപ്പ് ചുമത്തിയാണ് യുവതിക്കെതിരെ കേസെടുത്തത്. കുട്ടിയുടെ വീട്ടുകാരെ കൊള്ള ചെയ്തതിനും നാശനഷ്ടത്തിനുമെതിരെ യുവതിയുടെ ഭര്‍ത്താവിനും ഭര്‍തൃമാതാപിതാക്കള്‍ക്കുമെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. 
Aster mims 04/11/2022

യുവതിയും 16കാരനും ഒരേ ഗ്രാമത്തിലാണ് താമസം. യുവതിയുടെ ഭര്‍ത്താവും ഭര്‍തൃമാതാപിതാക്കളും 16കാരനെതിരെ വ്യാജ ബലാത്സംഗ കേസ് ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ കൗമാരക്കാരനെതിരെ വ്യാജ പരാതി നല്‍കുമെന്നായിരുന്നു ഭീഷണി. കുട്ടിയുടെ കുടുംബം പണം നല്‍കാന്‍ വിസമ്മതിച്ചതോടെ യുവതിയുടെ ഭര്‍ത്താവും ഭര്‍തൃമാതാപിതാക്കളും ഇവരുടെ കൃഷി ഭൂമിയിലെ പപ്പായ മരങ്ങള്‍ വെട്ടിനശിപ്പിക്കുകയും ചെയ്തിരുന്നതായി രാജ്ഗഡ് എസ് പി പ്രദീപ് ശര്‍മ പറഞ്ഞു. 

കൗമാരക്കാരനെ ലൈംഗികമായി പീഡിപ്പിച്ച് വ്യാജ ബലാത്സംഗ കേസ് ചുമത്തി പണം തട്ടാന്‍ ശ്രമം; മധ്യപ്രദേശില്‍ 35കാരി അറസ്റ്റില്‍


ഇതിനെ തുടര്‍ന്ന് മാനസിക സംഘര്‍ഷത്തിലായ 16കാരന്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരുമായി ബന്ധപ്പെടുകയായിരുന്നു. അവര്‍ പൊലീസിനെ അറിയിക്കുകയും ചെയ്തു. എന്നാല്‍ സംഭവത്തിന് ശേഷം 16കാരന്‍ കൂടുതല്‍ ദുഃഖത്തിലായി. യുവതിയുടെ കുടുംബം സ്വന്തം കുടുംബത്തെ ഉപദ്രവിച്ചതോടെ കുട്ടി കാര്യങ്ങള്‍ എല്ലാം തുറന്നുപറഞ്ഞു. ഭയന്ന കുട്ടി ഇപ്പോഴും കൗണ്‍സലിങ്ങില്‍ തുടരുകയാണെന്നും ചൈല്‍ഡ്‌ലൈന്‍ കൗണ്‍സലര്‍ മനീഷ് ഡാന്‍ങ്കി പറഞ്ഞു.   

Keywords:  News, National, India, Madya Pradesh, Arrested, Molestation, Threat, Police, Madhya Pradesh: Woman Arrested for Assaulting Minor Boy in Rajgarh District
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia